Cricket
- Jul- 2021 -9 July
ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ഏഞ്ചലോ മാത്യൂസ് പിന്മാറി
കൊളംബോ: ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ നിന്ന് സീനിയർ താരം ഏഞ്ചലോ മാത്യൂസ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ മാത്യൂസ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.…
Read More » - 9 July
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു വേണ്ട ഇഷാൻ മതി: മഞ്ജരേക്കർ
മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇഷാൻ…
Read More » - 9 July
ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി: സന്നാഹ മത്സരം ഉപേക്ഷിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്താമെന്ന് അറിയിച്ചിരുന്നു സന്നാഹ മത്സരം…
Read More » - 7 July
ആഷസ് ടെസ്റ്റ്: ആദ്യ മത്സരം ഗാബയിൽ കൊടിയേറും
സിഡ്നി: 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 7 July
ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്മിത്തിനോട് പെയിൻ
സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്റ്റീവ് സ്മിത്തിനോട് ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ലെന്നും പരിക്ക് മാറി ആഷസ്…
Read More » - 7 July
ബോർഡുമായുള്ള പ്രശ്നം: വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ
കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്. താരത്തിന്റെ ഈ നീക്കം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 7 July
ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര
മുംബൈ: ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി…
Read More » - 7 July
ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടപടിയുമായി ബോർഡ്
കൊളംബോ: വാർഷിക കരാർ പുതുക്കാത്ത താരങ്ങൾക്ക് അന്ത്യശാസനം നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ബുധനാഴ്ച ഉച്ചക്ക് മുമ്പ് കരാർ ഒപ്പുവെക്കാത്ത താരങ്ങളെ ഇന്ത്യൻ പരമ്പരയിൽ പരിഗണിക്കില്ലെന്നു ബോർഡ്…
Read More » - 7 July
ലക്ഷ്യം കിരീടം, അഫ്ഗാന്റെ നായകനായി റാഷിദ് ഖാൻ ചുമതലയേറ്റു
കാബൂൾ: അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചു. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 കപ്പിലും റാഷിദായിരിക്കും ടീമിനെ നയിക്കുക. നജീബുള്ള സദ്രനാണ് ടീമിന്റെ പുതിയ…
Read More » - 6 July
ലങ്കൻ പര്യടനം: ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം. പരമ്പരയിൽ രണ്ട് വിജയം നേടാനായാൽ ഏകദിനത്തിൽ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ്…
Read More » - 6 July
ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ്…
Read More » - 6 July
കോഹ്ലിയുടെ തുറന്നടികൾ ഫലം കണ്ടു: ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റിലെ മികച്ച…
Read More » - 6 July
ചരിത്രം നേട്ടം സ്വന്തമാക്കി ആൻഡേഴ്സൺ: നിങ്ങൾ ബൗളിങ്ങിന്റെ ദൈവമാണോ എന്ന് ആരാധകർ
മാഞ്ചസ്റ്റർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റുകളെന്ന ചരിത്രം നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റിലാണ് ആൻഡേഴ്സൺ ഈ ചരിത്രം നേട്ടം…
Read More » - 5 July
അയ്യർ മടങ്ങിയെത്തുന്നു: പന്തിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും
മുംബൈ: ഐപിഎൽ 14-ാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ നായകൻ ശ്രേയസ് അയ്യർ. തന്റെ തോളിന്റെ പരിക്ക് പൂർണമായും ഭേദമാകുന്നതായും ഐപിഎല്ലിലെ…
Read More » - 5 July
ധോണി ഐപിഎല്ലിൽ മതിയാക്കുന്നു: ഇനി ചെന്നൈയുടെ പരിശീലകൻ
സിഡ്നി: ഐപിഎൽ 15-ാം സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുൻ താരം…
Read More » - 5 July
ഐപിഎൽ 15-ാം സീസൺ: പുതിയ ടീമുകൾക്കായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്ത്
മുംബൈ: ഐപിഎൽ 15-ാം സീസണിലേക്ക് രണ്ട് പുതിയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ടീമുകൾക്കായി മൂന്ന് ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. കൊൽക്കത്തയിൽ നിന്നുള്ള ആർപി രാജീവ് ഗൊണീക ഗ്രൂപ്പ്,…
Read More » - 5 July
ഐപിഎൽ 15-ാം സീസൺ: നിർണ്ണായക മാറ്റങ്ങളുമായി ബിസിസിഐ
മുംബൈ: ഐപിഎൽ 15-ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ നിർണ്ണായക മാറ്റങ്ങളുമായി ബിസിസിഐ. നിലവിലെ ഫ്രാഞ്ചൈസികൾക്ക് ടീമിലുള്ള വെറും മൂന്ന് പേരെ മാത്രമേ ആർടിഎം വഴി…
Read More » - 5 July
ആ താരത്തെ വിളിക്കുന്നത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യം: കപിൽ ദേവ്
മുംബൈ: ശുഭ്മാൻ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തുന്നത് തെറ്റായ സമീപനമാണെന്ന് ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ഗില്ലിന് പകരക്കാരനായി ഇറങ്ങാൻ കെൽപ്പുള്ള ഓപ്പണർമാർ ടീമിലുണ്ടെന്നും,…
Read More » - 5 July
വിവാദ പരാമർശം, അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന് എനിക്ക് കണക്കിന് കിട്ടി: കാർത്തിക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-ശ്രീലങ്ക ഏകദിനത്തിന്റെ കമന്ററിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെ’യാണ് എന്ന കാർത്തിക്കിന്റെ ലൈംഗിക…
Read More » - 5 July
ഫൈനലിൽ ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചത്: സാബ കരിം
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ച യുവതാരം ശുഭ്മാൻ ഗിൽ പരിക്കു മറിച്ചുവെച്ചാണ് ടീമിൽ ഇടം പിടിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം സാബ കരിം.…
Read More » - 5 July
ധോണിക്കായി വെടിയേൽക്കാൻ വരെ തയ്യാറാണ്: കെ എൽ രാഹുൽ
മാഞ്ചസ്റ്റർ: ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിക്കായി വെടിയേൽക്കാൻ വരെ കളിക്കാർ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. ക്യാപ്റ്റൻ എന്ന് ആരെങ്കിലും പറയുന്ന…
Read More » - 5 July
ഇന്ത്യക്കെതിരായ പരമ്പര: രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ശ്രീലങ്കൻ
കൊളംബോ: ഇന്ത്യക്കെതിരായ പരമ്പരയിൽ രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങൾ കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ശ്രീലങ്കൻ ബോർഡിന്റെ ഈ നീക്കം.…
Read More » - 5 July
വിൻഡീസ് ക്രിക്കറ്റിന്റെ പതനം ടി20 ക്രിക്കറ്റ്: മൈക്കൽ ഹോൾഡിങ്
ജമൈക്ക: ഐപിഎല്ലിൽ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. താൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാൻ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോൾഡിങിന്റെ മറുപടി. ടി20…
Read More » - 3 July
ഐപിഎല്ലിലെ മത്സര പരിചയമാണ് സാം കറനെ മികച്ച താരമാക്കി മാറ്റിയത്: ഗ്രഹാം തോർപ്പ്
ലണ്ടൻ: ഐപിഎല്ലിലെ മത്സര പരിചയമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ മികച്ച താരമാക്കി മാറ്റിയതെന്ന് പരിശീലകൻ ഗ്രഹാം തോർപ്പ്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും മിന്നും പ്രകടനം കാഴ്ചവെച്ചതിന്…
Read More » - 3 July
വരുന്ന ടി20 ലോകകപ്പ് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: സാബ കരീം
മുംബൈ: വരുന്ന ടി20 ലോകകപ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകമാകുമെന്ന് മുൻ താരം സാബ കരീം. താൻ നായകനായിരിക്കെ ഒരു ഐസിസി…
Read More »