കൊളംബോ: ശ്രീലങ്കയിൽ ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം കോച്ച് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഇന്ത്യൻ സീനിയർ ടീം സംഘവും പരിശീലകരും ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവനിരയെയാണ് ബിസിസിഐ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
‘നീ ഒരു സീനിയറാണ്, ടീമിലെ യുവ താരങ്ങളെ നീയാണ് നയിക്കേണ്ടതെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞു. ഈ പര്യടനം ഏറെ പ്രധാനമാണെന്നും അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദ്ദേശിച്ചു. ഈ പര്യടനത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കുന്ന യുസിയെ നിങ്ങൾക്ക് കാണാം. ഞാൻ എന്റെ ബോളുകൾ ഏറ്റവും മികച്ചതാക്കാനുള്ള പരിശീലനത്തിലാണ്’ ചഹൽ പറഞ്ഞു.
Read Also:- ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി
കഴിഞ്ഞ കുറച്ചു നാളുകളായി ഫോം കണ്ടെത്താൻ ശ്രമിക്കുകയാണ് ചഹൽ. അടുത്തകാലത്തൊന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ ചഹലിന് കഴിഞ്ഞിട്ടില്ല. ഐപിഎൽ പതിനാലാം സീസണിലും ഫോം കണ്ടെത്താൻ പാടുപ്പെടുകയായിരുന്നു താരം. അതിനാൽ തന്നെ ടി20 കപ്പ് മുന്നിൽ നിൽക്കെ ലങ്കൻ പര്യടനം താരത്തിന് ഏറെ നിർണായകമാണ്.
Post Your Comments