മുംബൈ: ഐപിഎൽ 14-ാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ നായകൻ ശ്രേയസ് അയ്യർ. തന്റെ തോളിന്റെ പരിക്ക് പൂർണമായും ഭേദമാകുന്നതായും ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അയ്യർ പറഞ്ഞു. ഇതോടെ റിഷഭ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമോ എന്നാണ് ആരാധകരുടെ ചോദ്യം.
‘തോളിലെ പരിക്ക് ഭേദമായിട്ടുണ്ട്. ചികിത്സയുടെ അവസാന ഘട്ടത്തിലാണ്. ചികിത്സ ഏകദേശം ഒരു മാസം കൂടി ഉണ്ടാകും. പരിശീലനം കൃത്യമായി തന്നെ നടക്കുന്നുണ്ട്. ഐപിഎല്ലിലെ ബാക്കി മത്സരങ്ങളിൽ കളിക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്’.
Read Also:- യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം: കിരീടം ലക്ഷ്യമിട്ട് ഇറ്റലിയും സ്പെയിനും നേർക്കുനേർ
‘ടീമിന്റെ ക്യാപ്റ്റൻ ആരായിരിക്കുമെന്ന് എനിക്കറിയില്ല. അത് ടീം ഉടമകളുടെ കൈയിലാണ്. എന്നിരുന്നാലും ടീമിപ്പോൾ മികച്ച നിലയിലാണ് ഉള്ളത്. പട്ടികയിൽ മുന്നിലുണ്ട്. എന്നെ സംബന്ധിച്ച് അത് തന്നെയാണ് പ്രധാനം. ടീം ഐപിഎൽ ട്രോഫി നേടണമെന്നതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും’ അയ്യർ പറഞ്ഞു.
Post Your Comments