കൊളംബോ: ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി സഹതാരം സൂര്യകുമാർ യാദവ്. രോഹിത് വളരെ ബുദ്ധിമാനായ നായകനാണെന്നും തന്നെക്കാൾ പ്രാധാന്യത്തോടെ കളിയെ സമീപിക്കുന്ന രോഹിത്തിന്റെ കാഴ്ചപ്പാട് പ്രശംസനീയമാണെന്നും താരം പറഞ്ഞു. മാത്രമല്ല, അദ്ദേഹത്തിന്റെ ഗുണം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
‘വളരെ ബുദ്ധിമാനായ നായകനാണ് രോഹിത് ശർമ. ബോളിങ്ങിലും ഫീൽഡിങ്ങിലും എപ്പോൾ എവിടെ മാറ്റം വേണമെന്ന് കൃത്യമായി രോഹിത്തിന് അറിയാം. എട്ട് വർഷത്തിനിടെ അഞ്ച് കിരീടമെന്നത് വലിയ അംഗീകാരമാണ്. തന്നെക്കാളും പ്രാധാന്യത്തോടെ ടീമിനെ കാണുന്ന അദ്ദേഹത്തിന്റെ ഗുണം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്’ സൂര്യകുമാർ യാദവ് പറഞ്ഞു.
Read Also:- താരങ്ങൾക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒരു തവണ പോലും ബാംഗ്ലൂരിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ നിര്‍ക്കുമ്പോഴാാണ് രോഹിത് മുംബൈയ്ക്ക് അഞ്ച് കിരീടങ്ങള്‍ നേടികൊടുത്തത്.
Post Your Comments