മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റിലെ മികച്ച ഇലവനെതിരെ ത്രിദിന മത്സരത്തിന് അനുമതി. ജൂലൈ 20-22 വരെ കൗണ്ടി ടീമുകളിൽ നിന്ന് തിരഞ്ഞെടുത്ത ഒരു ഇലവനെതിരെ ഇന്ത്യ ത്രിദിന മത്സരം കളിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ രണ്ട് സന്നാഹ മത്സരങ്ങൾ അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരേയൊരു സന്നാഹ മത്സരമേ അനുവദിക്കൂ എന്നാണ് അറിയുന്നത്. ജൂലൈ 21ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ദി ഹണ്ട്രെഡ് ആരംഭിക്കാനിരിക്കുകയാണ്. അതിനാൽ തന്നെ പല പ്രമുഖ താരങ്ങളും ഈ കൗണ്ടി ഇലവനിൽ കാണില്ലെന്നാണ് റിപ്പോർട്ട്.
Read Also:- ചരിത്രം നേട്ടം സ്വന്തമാക്കി ആൻഡേഴ്സൺ: നിങ്ങൾ ബൗളിങ്ങിന്റെ ദൈവമാണോ എന്ന് ആരാധകർ
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന തങ്ങളുടെ ആവശ്യം ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങൾ നടക്കും.
Post Your Comments