
തൃശൂർ: വളർത്തുനായ അയൽവാസിയുടെ വീട്ടിൽ ചെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിൽ കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.
നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെത്തുടർന്നാണ് കൊലപാതകം.
Post Your Comments