Latest NewsCricketNewsSports

ഇംഗ്ലണ്ട് സ്‌ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്‌ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി അംഗങ്ങളെല്ലാം ഇപ്പോൾ ഐസൊലേഷനിലാണ്. തിങ്കളാഴ്ച ബ്രിസ്റ്റോളിൽ നടത്തിയ ആർടിപിആർ പരിശോധനയിലാണ് ഏഴ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ ഏതെല്ലാം താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. താരങ്ങൾക്ക് കോവിഡ് പോസിറ്റീവാണെങ്കിലും പാകിസ്ഥാനെതിരായ പരമ്പര മുടക്കം കൂടാതെ തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’

താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ അടിമുടി മാറ്റത്തിന് ഇംഗ്ലണ്ട് ശ്രമം തുടങ്ങി. ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള പുതുക്കിയ സ്‌ക്വാഡിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഓഗസ്റ്റിൽ നടക്കാനിരിക്കെ ടീം സ്‌ക്വാഡിലേക്കുള്ള കോവിഡിന്റെ കടന്നുകയറ്റം ആശങ്ക പകരുന്നതാണ്.

shortlink

Post Your Comments


Back to top button