Latest NewsCricketNewsSports

ചരിത്രം നേട്ടം സ്വന്തമാക്കി ആൻഡേഴ്സൺ: നിങ്ങൾ ബൗളിങ്ങിന്റെ ദൈവമാണോ എന്ന് ആരാധകർ

മാഞ്ചസ്റ്റർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റുകളെന്ന ചരിത്രം നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റിലാണ് ആൻഡേഴ്സൺ ഈ ചരിത്രം നേട്ടം സ്വന്തമാക്കിയത്. 262 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നാണ് താരം 1000 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 50 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ആറ് തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

താരത്തിന്റെ ചരിത്രം നേട്ടത്തെ പ്രശംസിച്ച് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തി. സ്റ്റുവർട്ട് ബ്രോഡ്, ഇയാൻ ബിഷോപ്, ഇയാൻ ബെല്ല്, തുടങ്ങിയവർ ട്വിറ്ററിലൂടെ താരത്തെ അഭിനന്ദിച്ചു. നിങ്ങൾ ബൗളിങ്ങിന്റെ ദൈവമാണോ എന്നാണ് ട്വിറ്ററിൽ ആരാധകർ ചോദിക്കുന്നത്.

Read Also:- മുഖചര്‍മ്മത്തിന് ഐസ് ക്യൂബ്

ഇംഗ്ലണ്ടിനുവേണ്ടി കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരം ആൻഡേഴ്സനാണ്. 162 ടെസ്റ്റിൽ നിന്ന് 617 വിക്കറ്റുകൾ ആൻഡേഴ്സൺ നേടിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും താരം തന്റെ കരിയറിൽ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button