മുംബൈ: ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ. ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ദ്രാവിഡ് ഇന്ത്യൻ ടീമിന് പുറത്തുവേണമെന്നാണ് ജാഫർ പറയുന്നത്. പരിശീലകനായുള്ള രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കാനിരിക്കെ ദ്രാവിഡിനെ പരിശീലകനാക്കണമെന്ന ചർച്ചകൾ പുരോഗമിക്കവേയാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ശ്രീലങ്കയിൽ ഇന്ത്യയുടെ പരിശീലകൻ ദ്രാവിഡാണ്. ഇത് യുവതാരങ്ങൾക്ക് ഏറെ ഗുണകരമാണ്. എന്നാൽ ദ്രാവിഡിനെ ഇന്ത്യൻ ടീമിന്റെ സ്ഥിരം പരിശീലകനാക്കരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം അണ്ടർ 19 ടീമിന്റെയും ഇന്ത്യൻ എ ടീമിന്റെയും ഭാഗമായാണ് ദ്രാവിഡ് പ്രവർത്തിക്കേണ്ടത്. കാരണം, ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്ന കളിക്കാർ ഒരു പൂർത്തിയായ ഉൽപ്പന്നമാണ്’.
Read Also:- ഇവിടെ സൗഹൃദമില്ല, കിരീടമാണ് ലക്ഷ്യം: നെയ്മർ
‘എന്നാൽ അണ്ടർ 19, ഇന്ത്യ എ തലങ്ങളിൽ രാഹുൽ ദ്രാവിഡിന്റെ മാർഗനിർദേശവും പരിചയസമ്പന്നതയും കൂടുതൽ ആവശ്യമാണ്. അടുത്ത തലത്തിലേക്ക് എത്താൻ അവർക്ക് ദ്രാവിഡിന്റെ മാർഗനിർദേശം നിർണായകമാണ്. അതിനാൽ ഇന്ത്യയുടെ ബെഞ്ച് ശക്തിക്കായി അദ്ദേഹം കൂടുതൽ സമയം എൻ സി എയിൽ തുടരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു’ ജാഫർ പറഞ്ഞു.
Post Your Comments