സിഡ്നി: ഐപിഎൽ 15-ാം സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുൻ താരം ബ്രാഡ് ഹോഗ്. 2022 ഐപിഎല്ലിൽ ധോണിയെ ചെന്നൈ വിട്ടുകളയില്ലെന്നും പരിശീലകനായി ടീമിലേക്ക് തിരികെ എത്തിക്കുമെന്നും ബ്രാഡ് ഹോഗ് ട്വിറ്ററിൽ കുറിച്ചു.
‘ധോണി ചെന്നൈ വിടുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ടീമിന്റെ മഹാരാജയാണ്. ടീമിന്റെ പരിശീലകനായി ധോണിയെ അവർ തിരിച്ചെത്തിക്കും’ ബ്രാഡ് ഹോഗ് ട്വിറ്ററിൽ കുറിച്ചു. ഹോഗിന്റെ പ്രവചിക്കലിനെ ചുറ്റിപ്പറ്റി വിഭിന്ന അഭിപ്രായമാണ് ഉയരുന്നത്. ടീം നിലനിർത്തുന്ന നാല് പേരിൽ ഒരാൾ ധോണിയായിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
Read Also:- സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ തുറന്നടിച്ച് നടന്‍ സൂര്യ
ധോണിയെ ടീമിലെടുത്താൽ തന്നെ മൂന്നു വർഷം ടീമിനായി കളിക്കാൻ സാധിക്കുമോ എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിനാൽ തന്നെ ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്നും വിരമിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ഹോഗ് പറഞ്ഞതിൽ കാര്യമുണ്ട്. ധോണിയെ പോലെയൊരു പ്രതിഭാശാലിയെ വിട്ടുകളയാതെ പരിശീലകനായി ടീം നിലനിർത്താനാണ് സാധ്യത.
Post Your Comments