Latest NewsCricketNewsSports

ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി: സന്നാഹ മത്സരം ഉപേക്ഷിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്താമെന്ന് അറിയിച്ചിരുന്നു സന്നാഹ മത്സരം നടന്നേക്കില്ലെന്നാണ് വിവരം. ഇംഗ്ലണ്ട് താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സന്നാഹ മത്സരം ഉപേക്ഷിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചേക്കാമെന്ന ആശങ്കയാണ് സന്നാഹ മത്സരം ഉപേക്ഷിക്കാൻ ബോർഡിനെ പ്രേരിപ്പിക്കുന്നത്. നേരത്തെ, സന്നാഹ മത്സരം വേണമെന്ന തങ്ങളുടെ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സന്നാഹ മത്സരങ്ങൾ അനുവദിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചത്.

Read Also:- പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

നേരത്തെ രണ്ട് സന്നാഹ മത്സരങ്ങൾ അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഒരേയൊരു സന്നാഹ മത്സരമേ അനുവദിക്കൂ എന്നും ഇംഗ്ലണ്ട് ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് ഈ തീരുമാനവും ബോർഡ് പിൻവലിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button