CricketLatest NewsNewsSports

ലങ്കൻ പര്യടനം: ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം. പരമ്പരയിൽ രണ്ട് വിജയം നേടാനായാൽ ഏകദിനത്തിൽ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ് ഇന്ത്യക്കു സ്വന്തമാകും. നിലവിൽ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെ 91 ഏകദിനങ്ങളിലാണ് ലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുള്ളത്.

92 വീതം ജയവുമായി ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഓസീസ് ന്യൂസിലന്റിനെയും പാകിസ്ഥാൻ ശ്രീലങ്കയെയും 92 ഏകദിനങ്ങളിൽ തോൽപ്പിച്ചിട്ടുണ്ട്. പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളും ഓസീസിനാണ്. ഇംഗ്ലണ്ടിനെ 84, തവണയും, ഇന്ത്യയെ 80 തവണയും ഓസീസ് പരാജയപ്പെടുത്തിയിട്ടുണ്ട്.

Read Also:- ഇംഗ്ലണ്ട് സ്‌ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നിലവിൽ ശ്രീലങ്കയ്‌ക്കെതിരെ 91 ജയമുള്ള ഇന്ത്യക്ക് രണ്ട് ജയം കൂടി നേടാനായാൽ പട്ടികയിൽ ഒന്നാമതാകാം. മൂന്നു വീതം ഏകദിന ടി20 മത്സരങ്ങളാണ് ലങ്കയിൽ ഇന്ത്യ കളിക്കുന്നത്. സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യ യുവനിരയെയാണ് ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ദ്രാവിഡിന്റെ പരിശീലനത്തിൽ ശിഖർ ധവാന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button