News
- Feb- 2016 -23 February
40 സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബി.ജെ.പി യുമായി സഖ്യമുണ്ടാക്കാന്‍ താല്പ്പര്യമില്ലെന്നറിയിച്ച കേരളാ കോണ്‍ഗ്രസ് മാണി…
Read More » - 23 February
ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ജനക്കൂട്ടം മധ്യവയസ്കയെ മര്‍ദ്ദിച്ചു
മാല്‍ഡ: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് മധ്യവയസ്കയെ ജനക്കൂട്ടം മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. രൂപാല്‍ മണ്ഡല് എന്ന സ്ത്രിയേയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവരുടെ മുടി മുറിക്കുകയും മുഖത്ത്…
Read More » - 23 February
പത്താന്‍കോട്ട് ആക്രമണ സൂത്രധാരന്‍ എവിടെയുണ്ടെന്നതിന് പാകിസ്ഥാന്റെ ഔദ്യോഗിക സ്ഥിരീകരണം
ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷേ മുഹമ്മദ് തലവന്‍ മൗലാന സമൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലിലെന്ന് സ്ഥിരീകരണം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്…
Read More » - 23 February
വനിതാജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ച ജഡ്ജിയെ പിരിച്ചുവിട്ടു.
ബംഗളൂരു: കോടതിയിലെ വനിതാജീവനക്കാരെ ഔദ്യോഗിക ലാപ്പ്ടോപ്പില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്ന കേസില്‍ ബെളഗാവി ജില്ലാകോടതി ജഡ്ജി എ.എന്‍.ഹക്കീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാല് വര്‍ഷത്തെ അനേഷണത്തിനു…
Read More » - 23 February
പാസ്പോര്‍ട്ട് അപേക്ഷ എളുപ്പമാക്കി വിദേശകാര്യമന്ത്രാലയം
തിരുവനന്തപുരം: രാജ്യത്ത് പാസ്പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാനും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താനുമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് തീരുമാനങ്ങള്‍. സര്ട്ടിഫിക്കറുകളുടെ പകര്‍പ്പ്…
Read More » - 23 February
സ്ഫോടനങ്ങളില്‍ മരണം 150 കവിഞ്ഞു ; സിറിയയില്‍ സമാധാനത്തിന് നീക്കം ശക്തം
ഡമാസ്കസ്: സിറിയയെ നടുക്കി സ്ഫോടനങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെ സമാധാനനീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ വന്‍ശക്തി രാജ്യങ്ങളുടെ നീക്കം. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലും ഹിംസിലും കഴിഞ്ഞദിവസം നടന്ന ശക്തമായ ചാവേര്‍…
Read More » - 23 February
ഇന്ന് ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പ്രസിദ്ധമായ പൊങ്കാല ഇന്ന്. കുംഭമാസത്തിലെ പൂരം നാളും പൗര്ണ്ണിയും ഒത്തു ചേരുന്ന ദിവസം കൂടിയാണിത്. മണ്കലങ്ങളില് ദേവിക്ക് പൊങ്കാലയര്‍പ്പിക്കാനായി ഭക്തജനങ്ങള്‍…
Read More » - 23 February
പാംപോറില്‍ ആക്രമണം നടത്തിയത് വിദേശ ഭീകരര്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത് വിദേശ ഭീകരരാണെന്ന് സൈന്യം. വന്‍ ആയുധശേഖരമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് മേജര്‍…
Read More » - 23 February
സലിം കുമാറിന് സഹായ വാഗ്ദാനവുമായി കുമ്മനം
തിരുവനന്തപുരം: ദളിതരുടെ ജീവിതം പ്രമേയമാകുന്ന സിനിമയോടുള്ള അയിത്തത്തിന് എതിരെ രംഗത്തുവന്ന നടന് സലിം കുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയ ചാനലില്‍ സിനിമ…
Read More » - 22 February
കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ക്രിക്കറ്റ് ഇതിഹാസം
മുംബൈ: മഹാരാഷ്ട്രയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. താല്പര്യം വ്യക്തമാക്കി താരത്തിന്റെ സഹായി മഹാരാഷ്ട്ര ബീഡ് ജില്ലാ കലക്ടറെ കണ്ടതായാണ് റിപ്പോര്‍ട്ട്.…
Read More » - 22 February
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണ വിവരങ്ങള്‍ അന്വേഷിക്കാണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.ആര്.ഐ.ക്ക് നിര്‍ദ്ദേശം. കള്ളപ്പണം കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റേതാണ് ഉത്തരവ്.…
Read More » - 22 February
കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും വായ്മൂടിക്കെട്ടാന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ചര്‍ച്ചകളെയും ഭിന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി…
Read More » - 22 February
ഹിന്ദു പുരോഹിതന്റെ കൊലപാതകം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. അമ്പതുകാരനായ ജ്ഞാനേശ്വര്‍ റോയിയെന്ന പുരോഹിതനാണു കൊല്ലപ്പെട്ടത്. പഞ്ചഗാര്‍ ജില്ലയിലായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ…
Read More » - 22 February
ഒരു ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ കിട്ടുന്ന ലാഭം വെളിപ്പെടുത്തി കമ്പനി
വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ തങ്ങള്‍ക്ക് എത്ര രൂപ ലാഭം കിട്ടുമെന്ന് വെളിപ്പെടുത്തി റിംഗിംഗ് ബെല്‍ ഉടമ മോഹിത് ഗോയല്‍. 250…
Read More » - 22 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനസ്വീകാര്യത മാനദണ്ഡമാവും: വി.എം.സുധീരന്
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ കോരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനസ്വീകാര്യത മാനദണ്ഡമാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പ്രതികരിച്ചു.യു.ഡി.എഫ്…
Read More » - 22 February
ദേശീയ പതാക ഉയര്‍ത്തണമെന്നാവശ്യം: ആര്.എസ്.എസ് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസിന് കിട്ടിയത് ഉഗ്രന്‍ സ്വീകരണം
ഇന്‍ഡോര്‍: ദേശീയ പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആര്.എസ്.എസ് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.…
Read More » - 22 February
‘അസഭ്യ’ പ്രസംഗവുമായി എം.എം മണി വീണ്ടും
ചെറുതോണി: സി.പി.എം നേതാവ് എം.എം മണിയുടെ വിവാദ പ്രസംഗം വീണ്ടും. ഇടുക്കി എസ്.ഐ എന്ത് വൃത്തികേടും ചെയ്യുന്ന, തന്തക്ക് പിറക്കാത്തവനെന്നും, പൈനാവ് പോളിയിലെ വനിതാ പ്രിന്‍സിപ്പാളിന് ഒരുമാതിരി…
Read More » - 22 February
ഡല്‍ഹി പോലീസ് കമ്മീഷണര്‍ ആര്.എസ്.എസുകാരെപ്പോലെ പെരുമാറുന്നു: ബൃന്ദാ കാരാട്ട്
വയനാട്: ജെ.എന്‍.യു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി ആര്.എസ്.എസ്. പ്രവര്‍ത്തകരെ പോലെ പെരുമാറുന്നുവെന്ന് സിപി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ പോലീസ്…
Read More » - 22 February
കുടിച്ച് പൂസായ യാത്രക്കാരന് എയര്‍ ഇന്ത്യ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ചു
ലണ്ടന്‍: അടിച്ച് പൂസായ യാത്രക്കാരന് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ മൂത്രമൊഴിച്ചു. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. ജിനു അബ്രഹാം(39) എന്ന യുവാവാണ്…
Read More » - 22 February
സ്വാതന്ത്ര്യലബ്ദിക്ക് 69-വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണആസാമില് നിന്ന് ന്യൂഡല്‍ഹിക്ക് നേരിട്ട് ട്രെയിന്‍
ദക്ഷിണആസാമിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ബാരക് താഴ്വരയിലെ ബഹുസ്വര സമൂഹത്തിലെ ആളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ്. പക്ഷെ, ആസാമിന്റെ മൂന്ന് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന –…
Read More » - 22 February
ഇടതുപക്ഷവും ഇസ്ലാമിക ഭീകരവാദവും ഒന്നിക്കുന്നതിനെക്കുറിച്ച് മുന്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥി എഴുതിയത്…
ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ നടക്കുന്ന സമരം നാലുവര്‍ഷം മുമ്പ് തന്നെ ഗവേഷക വിദ്യാര്‍ത്ഥിയായ സമി അഹമ്മദ് ഖാന് പ്രവചിച്ചിരുന്നു. സമി 2012-ല്‍ എഴുതിയ ‘റെഡ് ജിഹാദ്’ എന്ന…
Read More » - 22 February
പാംപോര്‍ ഏറ്റുമുട്ടല്‍: ശേഷിച്ച ഭീകരരേയും വധിച്ചു
ശ്രീനഗര്‍: പാംപോര്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. അവശേഷിച്ച രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. മൂന്ന് ദിവസമായി ഇവിടെ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിനകത്ത്…
Read More » - 22 February
ആറ്റുകാല്‍ പൊങ്കാല: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം ● ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുറന്നുവച്ച് വില്പന നടത്തുന്ന ശര്‍ക്കര, കല്‍ക്കണ്ടം, എണ്ണ, നെയ്യ് മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വാങ്ങി ഉപയോഗിക്കാതിരിക്കുക.…
Read More » - 22 February
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തീര്‍ത്തും രാജ്യദ്രോഹമാണ്: മുന്‍ സോളിസിറ്റര്‍ ജെനറല്‍ സന്തോഷ് ഹെഗ്ഡെ
ദേശദ്രോഹ വിരുദ്ധ നിയമത്തിന് താന്‍ അനുകൂലമാണെന്നും, രാജ്യത്തിനെതിരെ ആശയപ്രചരണം നടത്തുന്നത് തടയാന്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മുന്‍ സോളിസിറ്റര്‍ ജെനറല്‍ എന്‍ സന്തോഷ് ഹെഗ്ഡെ അഭിപ്രായപ്പെട്ടു പാര്‍ലമെന്റ്…
Read More » - 22 February
‘ജനഗണമന’യ്ക്കെതിരെ വിഖ്യാത കവി
അലിഗഡ്: ദേശിയ ഗാനമായ ജനഗണമനയെക്ക്തിരെ വിമര്‍ശനവുമായി വിഖ്യാത ഹിന്ദി കവി ഗോപാല്‍ദാസ് നീരജ്. ‘ജനഗണമന’ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പാണെന്നും ജനഗണമനയ്ക്കു പകരം വന്ദേമാതരം, ജന്‍ഡാ ഊന്‍ചാ രഹേ…
Read More »