International

ഹിന്ദു പുരോഹിതന്റെ കൊലപാതകം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.

അമ്പതുകാരനായ ജ്ഞാനേശ്വര്‍ റോയിയെന്ന പുരോഹിതനാണു കൊല്ലപ്പെട്ടത്. പഞ്ചഗാര്‍ ജില്ലയിലായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊല നടത്തിയത്. അമ്പലത്തിനു നേര്‍ക്ക് അക്രമികള്‍ കല്ലെറിഞ്ഞപ്പോള്‍ ആരാണെന്നു നോക്കാന്‍ പുറത്തിറങ്ങിയ റോയിയെ അവര്‍ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു ക്ഷേത്രവിശ്വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനുശേഷം സംഘം വെടിയുതിര്‍ത്ത ശേഷം ബൈക്കില്‍ രക്ഷപ്പെട്ടു. വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു.

ആദ്യമായാണു ഹിന്ദു സമുദായാംഗത്തെ ഐ.എസ് വധിക്കുന്നത്. നേരത്തെ ഷിയ മുസ്ലിംങ്ങള്‍, സൂഫി പുരോഹിതര്‍, തുടങ്ങിയ വിഭാഗങ്ങളെ ഐ.എസ് ആക്രമിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്കുള്ള ആക്രമണം ആദ്യമാണ്.

shortlink

Post Your Comments


Back to top button