IndiaNews

പാംപോറില്‍ ആക്രമണം നടത്തിയത് വിദേശ ഭീകരര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത് വിദേശ ഭീകരരാണെന്ന് സൈന്യം. വന്‍ ആയുധശേഖരമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് മേജര്‍ ജനറല്‍ അരവിന്ദ് ദുട്ട പറഞ്ഞു. യുദ്ധത്തിനുപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ സംഭവസ്ഥലത്ത് നിന്നും ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

നിരവധി പ്രദേശവാസികള്‍ ഉണ്ടായിരുന്ന കെട്ടിടത്തിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്. അതുകൊണ്ട് തന്നെ അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് സൈന്യം കൂടുതല്‍ ശ്രദ്ധിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് ജനങ്ങളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചത്. നിരവധി മുറികളുള്ള കെട്ടിടമായതിനാല്‍ തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു.

കെട്ടിടത്തില്‍ നിന്നും മൂന്ന് എ.കെ.47 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് ക്യാപ്റ്റന്മാരടക്കം മൂന്ന് സൈനികരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് ഭീകരരേയും സൈന്യം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button