ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജയ്‌ഷേ മുഹമ്മദ് തലവന്‍ മൗലാന സമൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലിലെന്ന് സ്ഥിരീകരണം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 14 മുതല്‍ മസൂദ് അസ്ഹര്‍ സംരക്ഷിത തടങ്കലിലാണെന്ന് സര്‍താജ് അസീസ് പറഞ്ഞു. ആദ്യമായാണ് മസൂദ് അസര്‍ തടങ്കലിലുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കുന്നത്. മാര്‍ച്ച് ആദ്യം പാകിസ്ഥാനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പത്താന്‍കോട്ട് സന്ദര്‍ശിച്ചേക്കുമെന്നും ഭീകരാക്രമണത്തിന്റെ പേരില്‍ മാറ്റിവെച്ച വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പരുകളില്‍ ഒരെണ്ണം പാകിസ്താനിലെ ഭീകര സംഘടനയുടെ ആസ്ഥാനത്തുനിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസൂദ് അസ്ഹറിനൊപ്പം ജയഷേ മുഹമ്മദിന്റെ ഏതാനും പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ജയ്‌ഷേയുടെ പല കേന്ദ്രങ്ങളും റെയ്ഡ് നടത്തി പൂട്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments