ബംഗളൂരു: കോടതിയിലെ വനിതാജീവനക്കാരെ ഔദ്യോഗിക ലാപ്പ്‌ടോപ്പില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്ന കേസില്‍ ബെളഗാവി ജില്ലാകോടതി ജഡ്ജി എ.എന്‍.ഹക്കീമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാല് വര്‍ഷത്തെ അനേഷണത്തിനു ശേഷം കഴിഞ്ഞ മാസമാണ് ജില്ലാജഡ്ജിക്കെതിരെ കര്‍ണാടക ഹൈക്കോടതി നടപടി സ്വീകരിച്ചത്.
ഹക്കീമിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അന്നത്തെ ചീഫ്ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ വിജിലന്‍സ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ വനിത ജീവനക്കാരി നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു.
ഹക്കീമിന്റെ ലാപ്പ്‌ടോപ്പ് പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ എഴുതുന്നതിനായി കോടതി ചേംബറിലേയ്ക്കും വീട്ടിലേയ്ക്കും വനിത ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ഹക്കിം അപമര്യാദയായി പെരുമാറിയിരുന്നത്.
അതേസമയം തന്നെ അപകീര്‍ത്തിപ്പെടുന്നതിനായി ലാപ്പ്‌ടോപ്പില്‍ ഇത്തരം ക്ലിപ്പുകള്‍ തിരുകി കയറ്റിയതാണെന്നാണ് ഹക്കിം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്
Post Your Comments