ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ നടക്കുന്ന സമരം നാലുവര്‍ഷം മുമ്പ് തന്നെ ഗവേഷക വിദ്യാര്‍ത്ഥിയായ സമി അഹമ്മദ് ഖാന്‍ പ്രവചിച്ചിരുന്നു. സമി 2012-ല്‍ എഴുതിയ ‘റെഡ് ജിഹാദ്’ എന്ന നോവലിലാണ് ജെ.എന്‍.യു.വില്‍ ഇപ്പോള്‍ നടക്കുന്നതിന് സമാനമായ രംഗങ്ങള്‍ വിവരിച്ചിട്ടുള്ളത്.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വേരൂന്നിയിട്ടുള്ള ഭീകരപ്രസ്ഥാനങ്ങളും രാജ്യത്തിനകത്ത് തന്നെയുള്ള തീവ്ര ഇടതുപ്രസ്ഥാനങ്ങളും ചേര്‍ന്ന് ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പക്കലുള്ള അണുബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ നാളെ മനുഷ്യരാശിക്ക് വലിയ ഭീഷണിയായി മാറും. ഇസ്ലാം-ഇടത് ഭീകരസംഘടനകളുടെ കയ്യില്‍ ഇത് എത്തിച്ചേര്‍ന്നാല്‍ ലോകത്തിന് സര്‍വ്വനാശം നേരിടേണ്ടി വരുമെന്നും സമി മുന്നറിയിപ്പ് നല്‍കുന്നു.
ജെ.എന്‍.യു.വിലെ പഠന കാലത്ത് ലഭിച്ച തിരിച്ചറിവുകളാണ് പുസ്തകരചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് സമി അഹമ്മദ് ഖാന്‍ പറഞ്ഞു. സയന്‍സ് ഫിക്ഷനിലും ടെക്‌നോ കള്‍ച്ചര്‍ സ്റ്റഡീസിലുമാണ് ജെ.എന്‍.യു.വില്‍ സമി ഗവേഷണം നടത്തിയിരുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ലോവ സര്‍വ്വകലാശാലയില്‍ ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്തുകയാണ് അദ്ദേഹം.
Post Your Comments