KeralaLatest NewsNews

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട:   കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button