Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം ● ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുറന്നുവച്ച് വില്പന നടത്തുന്ന ശര്‍ക്കര, കല്‍ക്കണ്ടം, എണ്ണ, നെയ്യ് മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വാങ്ങി ഉപയോഗിക്കാതിരിക്കുക. ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ ഉള്ളതുമായ സാധനങ്ങള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി ഉപയോഗിക്കുക. ബോംബെ മിഠായി, പഞ്ഞി മിഠായി, ഐസ് സ്റ്റിക്ക്, കളര്‍ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ നിരോധിക്കപ്പെട്ട കളറുകൊണ്ടും കൃത്രിമ മധുര പദാര്‍ത്ഥങ്ങളായ സാക്കറിന്‍, ഡല്‍സിന്‍ എന്നിവകൊണ്ടും നിര്‍മ്മിച്ച് വില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ വാങ്ങി ഉപയോഗിക്കാതിരിക്കുക.

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിയമാനുസൃതമുള്ള ലേബല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. സര്‍ബത്ത്, നാരങ്ങാവെള്ളം തണ്ണിമത്തന്‍ മുതലായ ശീതളപാനീയങ്ങളില്‍, മീന്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത്തരത്തിലുള്ള ശീതള പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കപ്പ്, പ്ലേറ്റ്, കവര്‍, തെര്‍മാക്കോള്‍ കൊണ്ട് നിര്‍മ്മിച്ച പ്ലേറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഭക്ത ജനങ്ങള്‍ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ ചുവടെ പറയുന്ന നമ്പരില്‍ വിളിച്ചറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍ : 1800 425 1125, മൊബൈല്‍ : 8943346195, 8943346526.

shortlink

Related Articles

Post Your Comments

Related Articles


Back to top button