Kerala

പാസ്‌പോര്‍ട്ട് അപേക്ഷ എളുപ്പമാക്കി വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം: രാജ്യത്ത് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാനും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താനുമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് തീരുമാനങ്ങള്‍.

സര്‍ട്ടിഫിക്കറുകളുടെ പകര്‍പ്പ് വേണ്ട എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഒറിജിനലുമായി സേവാകേന്ദ്രത്തിലെത്തി സ്‌കാന്‍ ചെയ്ത് നല്‍കിയ ശേഷം തിരിച്ചുപോരാം. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് കയ്യിലുണ്ടെങ്കില്‍ പുതിയ അപേക്ഷകര്‍ക്ക് അഞ്ച് ദിവസത്തിനകം പാസ്‌പോര്‍ട്ട് കയ്യില്‍ക്കിട്ടും. ഇതിന് ശേഷം മാത്രമേ പോലീസ് വേരിഫിക്കേഷനുണ്ടാവൂ.

സാധാരണ ഫീസായ 1500 രൂപ മാത്രം അടച്ചാല്‍ മതി. നിലവില്‍ പാസ്‌പോര്‍ട്ട് വോഗത്തില്‍ ലഭിക്കാന്‍ തത്ക്കാല്‍ വിഭാഗത്തില്‍ 3500 രൂപയാണ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം കൂടിക്കാഴ്ചയ്ക്കായി സേവാകേന്ദ്രത്തിലെത്താന്‍ അഞ്ച് തിയ്യതികളിലൊന്ന് അപേക്ഷകന് തെരഞ്ഞെടുക്കാം. പക്ഷേ എത്താനുള്ള സമയം അധികൃതരാണ് തീരുമാനിക്കുക.

വേരിഫിക്കേഷന് പോകുന്ന പോലീസുകാര്‍ക്ക് എം-പാസ്‌പോര്‍ട്ട് പോലീസ് എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. വീടുകളിലെത്തി അന്വേഷണം നടത്തുന്ന സമയത്ത് തന്നെ ഈ ആപ്പില്‍ പോലീസിന് അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താം. ശാസീരിക വെല്ലുവിളിയുള്ളവര്‍ക്ക് പ്രത്യേക അപ്പോയിന്റ്‌മെന്റ് വേണമെന്നില്ല. ഓണ്‍ലൈനായി അപേക്ഷിച്ച് കഴിഞ്ഞാല്‍ അതിന്റെ പ്രിന്റൗട്ടുമായി നേരെ സേവാകേന്ദ്രത്തിലേക്ക് പോയാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button