NewsIndia

‘ജനഗണമന’യ്ക്കെതിരെ വിഖ്യാത കവി

അലിഗഡ്: ദേശിയ ഗാനമായ ജനഗണമനയെക്ക്തിരെ വിമര്‍ശനവുമായി വിഖ്യാത ഹിന്ദി കവി ഗോപാല്‍ദാസ് നീരജ്. ‘ജനഗണമന’ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പാണെന്നും ജനഗണമനയ്ക്കു പകരം വന്ദേമാതരം, ജന്‍ഡാ ഊന്‍ചാ രഹേ ഹമാരാ ഇവയില്‍ ഒന്ന് ദേശീയ ഗാനമാക്കണമെന്നും നീരജ് ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് ഉപയോഗത്തിനെരെയും നീരജ് ആഞ്ഞടിച്ചു. കോളനി സംസ്കാരത്തിന്റെ ആലസ്യത്തിലുള്ളവര്‍ക്കാണ് ഇംഗ്ളീഷില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വലിയ കാര്യവും അല്ലാത്തത് ചെറിയ കാര്യവുമാകുന്നതെന്ന് പറഞ്ഞ നീരജ് ആദ്യ കാലത്ത് ഇംഗ്ളീഷിലാണ് എഴുതിയിരുന്ന താന്‍ പിന്നീട് മാതൃഭാഷയിലേക്ക് മാറുകയായിരുന്നുവെന്നും വ്യക്തമാക്കി.

91 കാരനായ ഗോപാല്‍ദാസ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 2007 രാജ്യം ഇദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button