ഇന്‍ഡോര്‍: ദേശീയ പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
മാര്‍ച്ചിനെതിരെ പ്രതിഷേധമുണ്ടാവും എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി മാലയിട്ടും മധുരം വിളമ്പിയും തിലകമണിയിച്ചും സ്വീകരിക്കുകയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചെയ്തത്. തുടര്‍ന്ന് പതാക ഉയര്‍ത്തുന്ന സ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൊണ്ടുവന്ന പതാക എല്ലാവരും ചേര്‍ന്ന് ഉയര്‍ത്തുകയും ചെയ്തു.
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ഭാരത് മാതാ കീ ജയും വന്ദേമാതരവും വിളിച്ച് സംതൃപ്തരായാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചു പോയത്.
Post Your Comments