International
- Feb- 2016 -21 February
ഓസ്ട്രേലിയന്‍ തീരത്തെ ജലപിശാചിന്റെ രഹസ്യം എന്തെന്നോ?
ഓസ്ട്രേലിയന്‍ തടാകത്തിന്റെ തീരത്ത് ജലപിശാച്… ഇതിന്റെ വാര്‍ത്തയും ചിത്രവും പ്രചരിച്ചത് വളരെ പെട്ടെന്നായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ മക്വാറി തടാകതീരത്താണ് ഈ കൂറ്റന്‍ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത്.…
Read More » - 21 February
യു.എസിലെ മിഷിഗണില്‍ വെടിവെപ്പ്: ആറു പേര് കൊല്ലപ്പെട്ടു
ചിക്കാഗോ: യു.എസിലെ മിഷിഗണില്‍ കാറിലെത്തിയ ആള് നടത്തിയ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. മിഷിഗണിലെ കലാമസൂ പട്ടണത്തില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പേര്…
Read More » - 21 February
ബഹിരാകാശത്തേക്കു പറക്കാന്‍ 18,300 അപേക്ഷകര്‍
വാഷിങ്ങ്ടണ്‍: ബഹിരാകാശം മനുഷ്യനെ എത്രമാത്രം മോഹിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വന്ന പുതിയ വിവരം. 2017 ലെ ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാന്‍ 18,300…
Read More » - 21 February
നാല് പേരെ കൊലപ്പെടുത്തിയ നാല് വയസ്സുകാരന് ജീവപര്യന്തം
കെയ്റൊ: നാല് പേരെ കൊന്നെന്ന് ആരോപിച്ച് നാല് വയസ്സുകാരനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. പടിഞ്ഞാറന്‍ കെയ്റോയിലുള്ള ഒരു കോടതിയാണ് വിചിത്രമായ ശിക്ഷ വിധിച്ചത്. കുട്ടിക്ക് രണ്ട് വയസാകുന്നതിന്…
Read More » - 21 February
സൗദി എണ്ണ ഉത്പാദനം കുറയ്ക്കില്ല.സൗദി വിദേശകാര്യമന്ത്രി അദേല്‍-അല്‍-ജുബൈര്‍
ജിദ്ദ; ആഗോളതലത്തില്‍ എണ്ണവിലയിടിവ് നേരിടുന്ന സാഹചര്യത്തില്‍ എണ്ണയുത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിപണിയുടെ ആവശ്യകത അനുസരിച്ചാണ് അഡീഷണല്‍ പ്രൊഡക്ഷന്‍ കുറയ്ക്കുന്നത്.അധികമായുള്ള എണ്ണ ഉത്പാദനം കുറയ്ക്കാന്‍…
Read More » - 21 February
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൗത്ത് കാരലൈനയില്‍ ട്രംപിന് ജയം; നെവാഡ കോക്കസില്‍ ഹിലരി ജയിച്ചുകയറി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുളള മൂന്നാംഘട്ട പ്രൈമറിയും, കോക്കസും പുരോഗമിക്കവെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണിന് നെവാഡ കോക്കസില്‍ ശക്തമായ തിരിച്ചുവരവ്. നേരത്തെ രണ്ടാംഘട്ടത്തില്‍ അയോവയില്‍…
Read More » - 21 February
ആപ്പിളിന്റെ ഉല്പന്നങ്ങള് ബഹിഷ്കരിക്കണം; ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ബഹിഷ്കരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോയില്‍ നടന്ന വെടിവെയ്പ്പിന് കാരണക്കാരായവരുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍…
Read More » - 21 February
പത്താന്‍കോട്ട് ഭീകരാക്രമണം: പാക്ക് സംഘം അടുത്തുമാസം ഇന്ത്യയില്‍
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാക്കിസ്ഥാന് അന്വേഷണ സംഘം അടുത്തമാസം ഇന്ത്യയിലെത്തിയേക്കും. സംഭവത്തില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കുന്നതിനാണ് സന്ദര്‍ശനം. സന്ദര്‍ശനം തിയതി തീരുമാനിച്ചിട്ടില്ല. പാക്കിസ്ഥാന് ആസ്ഥാനമായ…
Read More » - 20 February
പൊട്ടിത്തെറിക്കും മുമ്പ് പിതാവിന് അന്ത്യചുംബനം നല്കുന്ന കുട്ടിച്ചാവേറിന്റെ ചിത്രങ്ങള്‍ ഐ.എസ് പുറത്തുവിട്ടു
ദമാസ്കസ്: പിതാവിന് അന്ത്യചുംബനം നല്കിയ ശേഷം 11 കാരനായ ചാവേര്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങള്‍ ഐ.എസ് പുറത്തുവിട്ടു.അബു ഇംറ അല്‍ എന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. ആക്രമണം നടത്തും മുമ്പ്…
Read More » - 20 February
അടിച്ച് ഫിറ്റായ കുരങ്ങന് കത്തിയെടുത്തു, പിന്നെ സംഭവിച്ചത്…
റിയോ ഡി ജനീറോ: അടിച്ച് ഫിറ്റായ ആളുകളെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കുരങ്ങനാണ് കുടിച്ച് പൂസായതെങ്കിലോ? ബ്രസീലിലെ പാറ്റോസ് നഗരത്തിലെ ഒരു ബാറിലാണ് സംഗതി നടന്നത്.…
Read More » - 20 February
നേപ്പാള്‍ പുനര്‍നിര്‍മ്മാണത്തിന് ഇന്ത്യ 25 കോടി ഡോളര്‍ സഹായം നല്‍കും
ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും ആറ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ 25 കോടി യു.എസ് ഡോളര്‍ ധനസഹായം നല്‍കും. നേപ്പാളില്‍ നിന്ന്…
Read More » - 19 February
പുലിറ്റ്സര്‍ ജേതാവ് ഹാര്‍പ്പര്‍ ലീ അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും പുലിറ്റ്സര്‍ ജേതാവുമായ ഹാര്‍പ്പര്‍ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു. ടു കില്‍ എ മോക്കിങ് ബേര്ഡിനാണ് പുലിറ്റ്സര്‍ ലഭിച്ചത്. സുഹൃത്ത് ലീയോടൊപ്പം എഴുതിയ…
Read More » - 19 February
ഇന്ത്യന്‍ പതാക വീശിയ കോഹ്ലി ആരാധകന് 10 വര്‍ഷം തടവ്
ലാഹോര്‍: വിരാട് കോഹ്ലി മത്സരം ജയിപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ സ്വന്തം വീടിന്റെ ടെറസില്‍ ഇന്ത്യന്‍ പതാക വീശിയ പാക്കിസ്ഥാന് ക്രിക്കറ്റ് ആരാധകന് പത്ത് വര്‍ഷം തടവ് ശിക്ഷ. പാക്കിസ്ഥാനിലെ…
Read More » - 19 February
ടെക്സസ് സര്‍വകലാശാലയില്‍ ഇനി തോക്കുമായി ക്ലാസില്‍ പോകാം
ഷിക്കാഗോ: അമേരിക്കയിലെ ടെക്സസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി ക്ലാസ്മുറിയില്‍ വരാന്‍ അധികൃതരുടെ അനുമതി. ടെക്സസ് സംസ്ഥാനത്ത് പൊതുസര്‍വകലാശാലകളില്‍ തോക്ക് നിരോധനം എടുത്ത് കളഞ്ഞതോടെയാണിത്. മനസില്ലാമനസോടെയാണ് ക്യാമ്പസില്‍ തോക്ക്…
Read More » - 19 February
കെനിയയില്‍ 83 വയസ്സുകാരനേയും പെണ്മക്കളേയും കൂട്ടബലാല്‍സംഗം ചെയ്തു
കെനിയ: 83കാരനെയും രണ്ട് പെണ്മക്കളെയും കെനിയയില്‍ ഡസന്‍ കണക്കിന് അക്രമികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ലോകത്തിലെ മനുഷ്യ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ് വാച്ചാണ് ഞെട്ടിപ്പിക്കുന്ന…
Read More » - 19 February
എയര്‍പോര്‍ട്ടിലെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് യുവതി ഉടുതുണി അഴിച്ചു
ലണ്ടന്‍: സുരക്ഷാ പരിശോധനയുടെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിക്ക് പിഴ ശിക്ഷ. എമിയര്നി എന്ന യുവതിക്കാണ് 150 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടിലെ…
Read More » - 19 February
ടെന്നീസ് കാണുന്നത് ശല്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ജറുസലേം: ടെലിവിഷനില്‍ ടെന്നീസ് കണ്ടുകൊണ്ടിരിക്കെ ശല്യം ചെയ്ത ഭാര്യയെ 76 കാരന് കൊലപ്പെടുത്തി. മൗറീസ് ബിനിയാഷ്വിലി എന്നയാളാണ് ഭാര്യ മാല്‍ക്കയെ കൊന്നത്. 1955 ലാണ് ഇരുവരും വിവാഹിതരായത്.…
Read More » - 19 February
സബ്വേയുടെ ടോയ്ലറ്റില് പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു
ട്രിനിഡാഡ്: സബ്വേയുടെ ടോയ്ലറ്റില് പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സബ്വേയുടെ ഫുഡ് ചെയിനിലെ ടോയ്ലറ്റിലാണ് മേരി ഗ്രേസ് എന്ന യുവതി പ്രസവിച്ചത്. കാലിഫോര്‍ണിയന്‍ സ്ട്രീറ്റിലെ…
Read More » - 19 February
സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ. സിക വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന സിക വൈറസ് പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍…
Read More » - 19 February
സെല്‍ഫിയെടുക്കാനായി തിരക്ക് : ഡോള്‍ഫിന്‍ കുഞ്ഞിന് ജീവന് നഷ്ടമായി
സാന്റ ടെറസിറ്റ: അര്‍ജന്റീനയിലെ ഒരു ബീച്ചില്‍ സന്ദര്‍ശകരുടെ സെല്‍ഫി ഭ്രമം കൊണ്ടെത്തിച്ചത് ഡോള്‍ഫിന്റെ മരണത്തിലാണ്. സാന്റ ടെറിസിറ്റ ബീച്ചിലാണ് സംഭവം. കടലില്‍ നിന്നും തീരത്തടിഞ്ഞ ഡോള്‍ഫിന്‍ കുഞ്ഞിനെ…
Read More » - 19 February
നല്ലവളായ വീട്ടമ്മ വേശ്യയായി: യുവതിയുടെ തൊഴില്‍ അറിഞ്ഞ് ഞെട്ടി ഭര്‍ത്താവും അയല്‍ക്കാരും
അബാര്‍ഡീന്‍:മനുഷ്യരുടെ ഉള്ളിലിരുപ്പ് കണ്ടെത്തുന്നതിന് ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പുറമേക്ക് മാന്യരെന്ന് തോന്നുന്നവരുടെ യഥാര്‍ത്ഥ ജീവിതം പലപ്പോഴും ഞെട്ടിക്കുന്നതായിരിക്കും. ലണ്ടനിലെ ജെസീക്ക മക്ഗ്രാ എന്ന യുവതിയുടെ യഥാര്‍ത്ഥ ജോലി…
Read More » - 19 February
ഒമ്പതു ദശകത്തിനുശേഷം യു.എസ് പ്രസിഡന്റ് ക്യൂബയിലേക്ക്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനം അടുത്ത മാസം. ഒമ്പതു ദശകത്തിനുശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാലുകുത്താനൊരുങ്ങുന്നത്.സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ ചരിത്രനിയോഗം…
Read More » - 19 February
ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കുമെന്ന് നടി
കെയ്റോ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വിവാഹം കഴിക്കാമെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ നടി. നടി എല്‍ഹാം സാഹിനാണ് വ്യത്യസ്ത വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 19 February
മുംബൈ ഭീകരാക്രമണക്കേസ് : ഇന്ത്യന്‍ സാക്ഷികളെ ഹാജരാക്കാന്‍ പാകിസ്ഥാന് കോടതി ഉത്തരവ്
ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സാക്ഷികളെ ഹാജരാക്കാന്‍ പാകിസ്ഥാന് വിരുദ്ധ കോടതിയുടെ ഉത്തരവ്. മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന് ലഖ്വി അടക്കമുള്ളവരുടെ വാദം…
Read More » - 18 February
ഉത്തരകൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
സിയോള്‍: ദക്ഷിണ കൊറിയയെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ന് ചേര്‍ന്ന രഹസ്യ യോഗത്തില്‍ പങ്കെടുത്ത…
Read More »