കുവൈത്ത്: കുവൈത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്കുള്ള വിസ മാറ്റത്തിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അനുവാദം നല്‍കി. വിദേശ തൊഴിലാളികള്‍ക്കുമേലുള്ള നിയന്ത്രണം സുതാര്യമാക്കുന്നതിന്റെ ആദ്യപടിയാണിത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെയാണ് അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ നിയമം.
ഒരു തൊഴിലുടമയുടെ കീഴില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ഉടമയുടെ അനുമതിയില്ലാതെതന്നെ വിസ മാറ്റാനുള്ള അനുവാദമാണ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി പൊതു മാനവവിഭവ ശേഷി അതോറിട്ടി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് തൊഴിലുടമയുടെ അനുമതിയില്ലാതെ വിസ മാറ്റാം അനുവദിക്കില്ലായിരുന്നു. അല്ലാത്തപക്ഷം വേതനം ലഭിക്കുന്നില്ലെന്നും തൊഴിലുടമ മോശമായി പെരുമാറുന്നുവെന്നും തെളിവുകള്‍ സഹിതം പരാതി നല്‍കണം. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമാണ് തൊഴിലാളിക്ക് മാറ്റാത്തിന് അതോറിറ്റി അനുമതി നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇത് ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസകരമാകുന്ന ഒന്നാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തിന് മാറ്റം വരുത്തണമെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സമിതി ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്കുമേലുള്ള നിയന്ത്രണം സുതാര്യമാക്കുന്നതിന്റെ ആദ്യപടിയാണ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം.
Post Your Comments