International

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൌദിയിൽ ഊഷ്മള സ്വീകരണം

ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിൽ എത്തി.പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ് സ്വീകരിച്ചു. രാജ കുടുംബാംഗങ്ങളും ഭരണരംഗത്തെ പ്രമുഖരും നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിക്ക് സൌദിയിൽ ഊഷ്മള സ്വീകരണമൊരുക്കി സൗദി ഭരണാധികാരി സൽമാൻ രാജാവും.

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈകിട്ട് അഞ്ച് മണിയോടെ സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുമായി മോദി ആശയവിനിമയം നടത്തും.ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യയിലെത്തുന്പോൾ, രാജ്യത്തെ ഭാരതീയ സമൂഹം എറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നത്. സന്ദർശനത്തിനിടെ വ്യാപാര, ഊർജ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്ന നിരവധി കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി സന്ദർശിക്കുന്ന രണ്ടാമത്തെ ഗൾഫ് രാഷ്ട്രമാണ് സൗദി.ദുബായിൽ ലഭിച്ചപോലെ സൗദിയിലും പ്രധാനമന്ത്രിക്ക് ഉജ്ജ്വാല വരവേൽപ്പാണ് ലഭിച്ചത്.തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിലും, പ്രതിരോധ മേഖലയിലും ഉഭയകക്ഷി സഹകരണം ഉറപ്പാക്കാനും ശ്രമമുണ്ടാകും.പ്രവാസി സമൂഹത്തിന്‍റെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട 400 ഇന്ത്യക്കാരെ നാളെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കൂടാതെ സൗദിയിലെ പ്രമുഖ വ്യവസായികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button