പെഷവാര്‍: എലികളുടെ ശല്യം നിയന്ത്രിക്കാന്‍ പാക്കിസ്ഥാനില്‍ പുതിയമാര്‍ഗം. പാകിസ്താനിലെ പെഷവാറില്‍ എലിയെ കൊല്ലുന്നവര്‍ക്ക് 25 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എലിയുടെ കടിയേറ്റ് ശിശു മരിച്ചതോടെയാണ് പെഷവാര്‍ നഗരത്തിലെ അധികൃതര്‍ എലിയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പെഷവാര്‍ നഗരത്തിന് അടുത്തുള്ള ഹസന്‍ഗാരി പ്രദേശത്താണ് എലിയുടെ കടിയേറ്റ് ഒരു കുഞ്ഞ് മരിച്ചത്.
എലി ശല്യം അസഹനീയമായതോടെയാണ് പൊതുജന സാഹായത്തോടെ പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ തീരുമാനിച്ചത്. എലികളെ ശേഖരിക്കുന്നതിനായി ജല ശുചീകരണ സേവന വിഭാഗം പെഷവാറിലെ നാലു പട്ടണങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരിതോഷികം വിതരണം ചെയ്യുന്നതും ഇവര്‍ തന്നെയാണ്.
എലികളെ കൊല്ലുന്നതിനായി എല്ലാ വീടുകളിലും എലി വിഷവും വിതരണം ചെയ്യുന്നുണ്ട്. എലികളെ കൊല്ലുന്നതിനെക്കുറിച്ച് അറിയിക്കുന്നതിന് ജില്ലാ അധികാരി മുഹമ്മദ് അസിം യോഗം വിളിച്ചുചേര്‍ത്തിരുന്നു. അടുത്തിടെയാണ് പെഷവാറില്‍ എലി ശല്യം വര്‍ദ്ധിച്ചത്. ഇവിടെ കാണപ്പെടുന്ന എലികള്‍ക്ക് 22 മുതല്‍ 30 സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ട്. ഇവയ്ക്ക് അക്രമണ സ്വഭാവവും കൂടുതലാണ്.
Post Your Comments