പെന്‍സില്‍വാനിയ: ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയും അവളെ സ്വന്തമാക്കാനായി ആയുധം എടുക്കുന്ന സഹോദരങ്ങളെ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് സിനിമയില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം സ്‌നേഹിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാനായി 15 കാരന്‍ തന്റെ സഹോദരനെ വെടിവച്ച് കൊന്നു. സഹോദരങ്ങള്‍ ഇരുവരും ഒരേ പെണ്‍കുട്ടിയെയാണ് സ്‌നേഹിച്ചിരുന്നത്.
ദക്കോത്ത തോണ്‍ടോണ്‍ എന്ന 15കാരനാണ് പെണ്‍കുട്ടിക്കായി തന്റെ സഹോദരനായ ഡൊമനിക്കിനെ വെടി വച്ച് കൊല്ലുകയായിരുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ഞാന്‍ എന്റെ സഹോദരനെ വെടിവച്ച് കൊന്നു എന്ന് ദക്കോത്ത് ഏറ്റ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.
ദക്കോത്തയും ഡൊമനിക്കും ഒരു പെണ്‍കുട്ടിയെയാണ് സ്‌നേഹിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പല പ്രാവശ്യം വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തര്‍ക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ ഇത്തരത്തില്‍ തര്‍ക്കമുണ്ടാവുകയും അതിന്റെ പേരില്‍ കൊലപാതകം നടത്തുകയും ചെയ്യുന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് ഡൊമനിക്ക് വെടിലേയറ്റ് മരിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയ ഉടന്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ദക്കോത്ത കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments