ദോഹ: പ്രാദേശിക വിപണിയില്‍ സ്വര്‍ണം വില്‍ക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പുതിയ നിബന്ധന ഏര്‍പ്പെടുത്തി. നിലവില്‍ പൊലീസില്‍ നിന്നും ലഭിക്കുന്ന എന്‍ഒസിക്കു പുറമെ ആഭരണവില്‍പ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് പതിനെട്ടു വയസ്സിനോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമെ എന്‍ഒസി നല്‍കാന്‍ പാടുള്ളു. എതെങ്കിലും പൊതു സുരക്ഷാ വകുപ്പിന്റെ ഗോള്‍ഡ് സെയില്‍ എന്‍ഒസി ബ്യുറോയുടെ കീഴില്‍ നിന്നും സ്വര്‍ണ വില്‍പ്പനയ്ക്കുള്ള എന്‍ഒസി സ്വന്തമാക്കാവുന്നതാണ്.
എന്‍ഒസി സ്വന്തമാക്കുന്നതിന് 10 ഖത്തര്‍ റിയാല്‍ ഫീസ് അടക്കണം. ഇത് ബാങ്ക് കാര്‍ഡ് വഴി മാത്രമെ അടക്കാന്‍ പാടുള്ളു . സ്വര്‍ണം വാങ്ങിയ ബില്‍ നിര്‍ബന്ധമായും ബ്യൂറോയില്‍ സമര്‍പ്പിച്ചിരിക്കണം. സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ പൗരന്മാരും താമസക്കാരും അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം . സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ അവരുടെ പാസ്‌പോര്‍ട്ട് കാണിക്കണം.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണവും അടുത്ത ബന്ധുക്കളുടെ സ്വര്‍ണവും വില്‍ക്കാന്‍ കഴിയും . അതിനായി സ്വന്തം തിരിച്ചറിയല്‍ കാര്‍ഡും സ്വര്‍ണത്തിന്റെ ഉടമസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കിയിരിക്കണം.
Post Your Comments