ലോക ബാലോച് വനിതാ ഫോറം പ്രസിഡന്‍റ് നയെല ഖദ്രി നവാസ് ഷരീഫിന്‍റെ നേത്രുത്വത്തിലുള്ള പാക് ഗവണ്മെന്‍റ് ബലൂചിസ്ഥാനില്‍ വംശഹത്യ നടത്തുകയാണെന്നും, ഇതിനെതിരെ ഇന്ത്യ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്തെത്തി.
“ബലൂചിസ്ഥാന്‍ പാകിസ്ഥാനിലല്ല, ബലൂചിസ്ഥാന്‍ പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലം മാത്രമാണ്,” നയെല ഖദ്രി പറഞ്ഞു.
പാക്-അധീന കാശ്മീരിലെ ബലൂചിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) നിയോഗിച്ച ചാരനായ കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിവരങ്ങളൊന്നും തനിക്കറിയില്ല എന്നും നയെല ഖദ്രി പറഞ്ഞു.
“അതൊരു നുണയാണ്, കുല്‍ഭൂഷണ്‍ യാദവിനെ അവര്‍ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. പക്ഷേ, അത് പാകിസ്ഥാനില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണ്,” ഖദ്രി പറഞ്ഞു.
ബലൂചിസ്ഥാനില്‍ റോയുടെ സാന്നിധ്യമുണ്ടെന്ന പാക് ആരോപണവും ഖദ്രി തള്ളിക്കളഞ്ഞു.
“ബലൂചിസ്ഥാന് റോയുടേയോ മറ്റേതെങ്കിലും ഏജന്‍സികളുടേയോ പിന്തുണയില്ല,” ഖദ്രി പറഞ്ഞു.
Post Your Comments