റിയാദ്: സൗദിയില്‍ വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം നടത്തുന്ന ഒരു ഐ-ടി സെന്‍റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത സെന്‍റര്‍ “സൗദിയുടെ ഐശ്വര്യം” ആണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) ആണ് ഇ വനിതാ ഐ-ടി സെന്‍റര്‍ സൗദിയില്‍ സ്ഥാപിച്ചത്.
“സൗദി അറേബ്യയുടെ ഐശ്വര്യമായ ഈ പ്രൊഫഷണലുകളെ ഞാന്‍ സന്ദര്‍ശിക്കുന്നു,” തന്‍റെ സൗദി സന്ദര്‍ശനത്തിന്‍റെ അവസാനദിനത്തെ ആദ്യപരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
“ഞാനിന്ന്‍ ഇവിടെ ദര്‍ശിക്കുന്ന ഈ അന്തരീക്ഷം ലോകത്തിന്‍റെ മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ കെല്‍പ്പുള്ളതാണ്,’ മോദി പറഞ്ഞു.
വനിതാ ഐ-ടി സെന്‍റര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെ കയ്യടികളോടെയാണ് ജീവനക്കാരികള്‍ വരവേറ്റത്. ചിലര്‍ മോദിയുടെ കൂടെ സെല്‍ഫിയെടുക്കാനും മത്സരിച്ചു.
A warm welcome awaited PM @narendramodi at the TCS Centre. pic.twitter.com/rHMwKoHBXG
— PMO India (@PMOIndia) April 3, 2016
മൂന്ന് വര്‍ഷം മുമ്പ് 80 വനിതകളുമായി തുടങ്ങിയ സെന്‍ററില്‍ ഇപ്പോള്‍ 1,000-ത്തിലധികം വനിതകള്‍ ജോലി ചെയ്യുന്നു.
80 ശതമാനം ജീവനക്കാരികളും തദ്ദേശീയ സൗദി വനിതകളാണ്. ഏതെങ്കിലും ഒരു കമ്പനി ഇത്തരത്തില്‍ സൗദിയില്‍ ആരംഭിക്കുന്ന ആദ്യ ബിപിഒ സെന്‍റര്‍ ആണിത്.
Post Your Comments