
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരന്‍ പിടിയില്‍. പത്തനംതിട്ട മൂഴിയാര്‍ സ്വദേശിയായ പതിനേഴുകാരനാണ് പത്ത്, പന്ത്രണ്ട്, പതിമൂന്ന് വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായത്.
കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം. കോന്നിയില്‍ പഠിക്കുന്ന സമയത്ത് മധ്യവേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൗമാരക്കാരന്‍ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
ബാലിക സദനത്തില്‍ കഴിയുന്ന പതിമൂന്നുകാരി കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു. മറ്റുസഹോദരിമാരും സമാനമായ തുറന്നുപറച്ചിൽ നടത്തിയതിനു പിന്നാലെ ബാലിക സദനം അധികൃതര്‍ ശിശുക്ഷേമസമിതിയെ ഇക്കാര്യം അറിയിച്ചു. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് മൂഴിയാര്‍ പൊലീസിന് നല്‍കി.
Post Your Comments