വാഷിംഗ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ സ്വവര്‍ഗാനുരാഗിയായ മകനെ പിതാവ് വെടിവെച്ചു കൊന്നു. സ്വവര്‍ഗാനുരാഗിയായ മകന്‍ ആമിര്‍ ഇസ (29) നെയാണ് 69കാരനായ പിതാവ് ഷെഹദ ഇസ വെടിവെച്ചുകൊന്നത്. ഇയാളുടെ ഭാര്യയേയും ഇയാള്‍ വെടിവെച്ചുകൊലപ്പെടുത്തി. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മകന്‍ സ്വവര്‍ഗാനുരാഗി ആയതിലും അത്തരം ആളുകളുമായി ബന്ധം പുലര്‍ത്തുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നെന്ന് ലോസ് ആഞ്ചല്‍സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇസയ്ക്ക് പരോളില്ലാതെ ജീവപര്യന്ത്യം തടവുശിക്ഷ ലഭിക്കും.
Post Your Comments