International

‘റേപ്പ് ക്യാമ്പു’കളില്‍ നിന്ന് അവര്‍ മോചിക്കപ്പെട്ടു;എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ കുടുംബമില്ല.

നൈജീരിയ: നൈജീരിയയിലെ ബോക്കോ ഹറാമിന്റെ ബലാല്‍സംഗ ക്യാമ്പുകളില്‍ നിന്ന് നൂറു കണക്കിന് നൈജീരിയന്‍ പെണ്‍കുട്ടികളെ നൈജീരിയന്‍ സൈന്യം രക്ഷപ്പെടുത്തി.എന്നാല്‍ സൈന്യത്തിന്റെ പ്രത്യേക കാവലിലാണ് ഇവരെ ഇപ്പോഴും താമസിപ്പിച്ചിരിക്കുന്നത്. മാസങ്ങളോളം ബോക്കോ ഹറാം തീവ്രവാദളുടെ ലൈംഗിക അടിമകളായി ജീവിച്ച 8 വയസു മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേരാണ് സൈന്യത്തിന്റെ സംരക്ഷണത്തിലുള്ളത്.നൈജീരിയന്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് സ്ത്രീകളെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്. എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ കുടുംബമില്ല.

ബന്ധുക്കള്‍ ചിലരെ സ്വീകരിക്കാനെത്തിയെങ്കിലും പലരേയും ഒപ്പം കൂട്ടാന്‍ തയ്യാറായില്ല. പല പ്രദേശങ്ങളിലും കൂട്ടക്കുരുതിക്ക് ശേഷമാണ് സ്ത്രീകളെ തീവ്രവാദികള്‍ അടിമയാക്കിയതെന്നതിനാല്‍ പലരുടേയും ബന്ധുക്കള്‍ ജീവിച്ചിരിപ്പില്ല.വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികളുടെ സ്വയം പ്രഖ്യാപിത ഖിലാഫത്തിലാണ് മാസങ്ങളായി പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഇവിടെ പീഡിപ്പിക്കാനായി തട്ടികൊണ്ടുവന്നത്. ശക്തമായി എതിര്‍ക്കുന്നവരെ കൊന്നു തള്ളുകയായിരുന്നു തീവ്രവാദികള്‍ ചെയ്തിരുന്നത്.സൈന്യം ഇവരെ പ്രത്യേക താമസ സ്ഥലത്ത് ഒറ്റയ്ക്കാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്.

ബോക്കോ ഹറാം ലൈംഗിക പീഡന ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെട്ട് വന്നതാണെങ്കിലും ഇവരെ സംശയത്തോടെയാണ് സൈന്യം നോക്കി കാണുന്നത്. ‘ബോക്കോ ഹറാമിന്റെ ഭാര്യമാര്‍’ എന്ന വിശേഷണത്തോടെ തീവ്രവാദികളുടെ വിശ്വസ്തരാണ് ഇവരെന്ന സംശയമാണ് ഒറ്റപ്പെടുത്തലിന് സൈന്യത്തെ പ്രേരിപ്പിക്കുന്നത്.സൈന്യത്തിന്റെ കാവലിലാണ് ഇവര്‍ കുടിലുകളില്‍ താമസിക്കുന്നത്. റേപ്പ് ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടിട്ടും ദുരിതം ഒഴിയാത്ത അവസ്ഥ.ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ പല സ്ത്രീകളേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല.

shortlink

Post Your Comments


Back to top button