റിയാദ് :പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്‍പ്പ്‌ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സൗദി സന്ദര്‍ശനവേളയില്‍ എല്‍ ആന്‍ഡി ടി കമ്പനി ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. സൗദിയിലെ ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കാന്‍ റിയാദിലും ജിദ്ദയിലും വര്‍ക്കര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും.
വിദേശ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന ഇ-മൈഗ്രേറ്റ് പദ്ധതി പുരോഗമിക്കുകയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം ‘ മദദ്’ വെബ്‌പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിക്കാമെന്നും ഓര്‍മിപ്പിച്ചു.
പ്രവാസികള്‍ രാജ്യത്തിന്റെ അഭിമാനമാണ്. ‘ മൈഗവ്, നരേന്ദ്രമോദി മൊബൈല്‍ ആപ് ‘ എന്നിവ വഴി പ്രവാസികള്‍ക്ക് എപ്പോഴും എന്നെ സമീപിക്കാം. നിങ്ങളുടെ പ്രധാനമന്ത്രി എപ്പോഴും നിങ്ങളുടെ പോക്കറ്റിലുണ്ട്. രാജ്യത്തെ 125 കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുകയെന്നല്ലാതെ എനിക്ക് സ്വന്തമായി ചെയ്യാനൊന്നുമില്ല. 24 മണിക്കൂറും നിങ്ങള്‍ക്ക് വേണ്ടി സജ്ജമാണ്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നിങ്ങളെ കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ കുടുംബാംഗമെന്നത് പോലെ ഞാന്‍ സന്തോഷിക്കും. നിങ്ങള്‍ ആശങ്കയിലാണെന്നറിഞ്ഞാല്‍ അതുപോലെ തന്നെ ഞാന്‍ ദു:ഖിക്കും അദ്ദേഹം പറഞ്ഞു
Post Your Comments