ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

അനുപമയുടെ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കാൻ ഉത്തരവ്, ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്​ കൈമാറി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കാൻ ഉത്തരവായി. ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഉത്തരവ്​ കൈമാറിയിരിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ അഞ്ച്​ ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ്​ ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമസമിതിക്ക്​ കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക്​ ശിശുക്ഷേമ സമിതി ഉടന്‍ തുടക്കം കുറിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

Also Read:ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? കാരണം ഇവയാകാം..!!

അതേസമയം, നാട്ടിലെത്തിയ ശേഷം കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന നടത്തുമെന്നാണ്​ സൂചന. ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button