KeralaLatest NewsNews

ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരെ കഴുത്തില്‍ നായ്ക്കളുടെ ബെല്‍റ്റ് ഇട്ട് നടത്തിച്ചു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

 

കൊച്ചി:  കൊച്ചിയില്‍ തൊഴില്‍ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരെ കഴുത്തില്‍ നായ്ക്കളുടെ ബെല്‍റ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വന്‍തൊഴില്‍ ചൂഷണം നടന്നത്. പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ വിളിച്ചുവരുത്തുന്നത്.

വീടുകളില്‍ പാത്രങ്ങളും മറ്റും വില്‍ക്കാന്‍ എത്തുന്ന ആളുകളെയാണ് ഇത്തരത്തില്‍ ദിവസവും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. സ്ഥാപനത്തില്‍ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.

ഈ സ്ഥാപനത്തില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ തൊഴിലാളികളെ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ടാര്‍ഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാല്‍ വൈകാതെ ഉടമകള്‍ അത് തലയില്‍ വെച്ച് കെട്ടുമെന്ന് സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നയാള്‍ പറഞ്ഞു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കില്‍ അതിനനുസരിച്ച് അവര്‍ ശിക്ഷകള്‍ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കില്‍ അവരെ രാത്രിയില്‍ വിളിച്ചുവരുത്തി നനഞ്ഞ തോര്‍ത്ത് കൊണ്ട് ശരീരം മുഴുവന്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button