Latest NewsNewsIndia

അന്ന് കൊല്ലാൻ ലക്ഷ്യമിട്ടത് നരേന്ദ്രമോദിയെ, അഹമ്മദാബാദ് സ്ഫോടനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

അഹമ്മദാബാദ്: നരേന്ദ്രമോദിയെ ലക്ഷ്യമിട്ടാണ് 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര അരങ്ങേറിയതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്ത്. കേസിൽ കോടതി വിധി വന്ന ദിവസമാണ് സംഭവത്തേക്കുറിച്ചുള്ള നിഗൂഢത നീക്കിക്കൊണ്ട് അഭയ് ചുദാസ്മ ഐപിഎസ് രംഗത്തു വന്നിരിക്കുന്നത്.

Also Read:മുഖ സംരക്ഷണത്തിന് തൈരും തേനും ഇങ്ങനെ ഉപയോ​ഗിക്കൂ

‘അഹമ്മദാബാദ് സ്ഫോടനങ്ങളുടെ പിന്നിൽ മറ്റു പല നിഗൂഡ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു ടാർഗറ്റ് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു’, അന്നത്തെ അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) ആയിരുന്ന അഭയ് ചുദാസ്മ ഐപിഎസ് പറഞ്ഞു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട നിരപരാധികളെക്കുറിച്ചോർക്കുമ്പോൾ അത്യധികം ദുഃഖത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഈ കോടതി വിധിയിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും, ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും തടയേണ്ടത് ഒരു പൗരനെന്ന നിലയിൽ നമ്മളുടെ കടമയാണെന്നും അഭയ് ചുദാസ്മ ഐപിഎസ് പറഞ്ഞു.

അതേസമയം, ബറൂച്ചിലുള്ള ബിജെപിയുടെ താമസസ്ഥലത്തുനിന്ന് ടെലിഫോൺ നമ്പറുകളും വ്യാജ സിം കാർഡുകളും അന്വേഷണസംഘം കണ്ടെടുത്തുവെന്നും ഫോൺ നമ്പറുകളിൽ ഒരെണ്ണം ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളുടേതായിരുന്നുവെന്നും അഭയ് ചുദാസ്മ പറഞ്ഞു. 2008 സെപ്റ്റംബർ 19ന്, ബാട്ട്ല ഹൗസിൽ നടന്ന എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടേതായിരുന്നു ആ നമ്പറെന്ന് അഭയ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button