ബുർജ് ഖലീഫയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വന്നുവെന്ന വ്യാജേന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പുറത്തു വിട്ട് സിപിഎം സൈബർ വിംഗ്. അണികളെ വിശ്വസിപ്പിക്കുക എന്ന തന്ത്രത്തിലാണ് ഈ ചിത്രം പുറത്തു വിട്ടതെങ്കിലും പിന്നീട് വന്ന പരിഹാസങ്ങളെ തുടർന്ന് ഇത് നീക്കം ചെയ്യുകയായിരുന്നു. ‘ഇന്ന് ദുബായ് എക്സ്പോയിൽ കേരള പവലിയൻ ഉദ്ഘാടന സമയത്ത് ബുർജിൽ തെളിഞ്ഞ ചിത്രം, ഇതൊക്കെ കണ്ടാൽ ചിലർ എങ്ങനെ സഹിക്കും’, എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
ഫോട്ടോഷോപ്പ് അറിയാത്ത, അതിനെക്കുറിച്ചു എന്തെങ്കിലുമൊക്കെ മനസ്സിലാക്കാത്ത ഏത് മനുഷ്യനാണ് ഇന്ന് കേരളത്തിലുള്ളത്, അതുകൊണ്ട് കേരളത്തിലെ ജനങ്ങളെ ഒരു വ്യാജ ഫോട്ടോ കാണിച്ച് പറ്റിയ്ക്കാമെന്ന സിപിഐഎമ്മിന്റെ ഒരു വലിയ മോഹമാണ് ഇതോടെ അവസാനിച്ചത്. സിപിഐഎം കേരള സൈബർ വിംഗ് ആണ് ഈ ചിത്രം പുറത്തു വിട്ടത് എന്നുള്ളതാണ് ഏറ്റവും രസകരം.
‘ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ പിണറായി സഖാവ് എങ്ങാനും കയറി നോക്കണം. അടിമ അണികളുടെ നിലവാരം കണ്ട് അപ്പ തന്നെ രാജി വച്ച് പോവും’. അത്തരത്തിലുള്ള കമന്റുകളാണ് ഈ ചിത്രത്തിന് താഴെയുള്ളത്. ബുർജിൽ ചിത്രം വന്നാൽ അതെന്തോ വലിയ കാര്യമാണെന്ന് കണക്കാക്കുന്ന തരത്തിലുള്ള ചിലരുടെ പ്രഹസനങ്ങളെയും കമന്റുകളിൽ സാമൂഹ്യ മാധ്യമങ്ങൾ വിമർശിക്കുന്നു.
Post Your Comments