ഒന്നാം നൂറുദിന പദ്ധതികൾ പാതി വഴിയിൽ നിൽക്കുമ്പോഴാണ് പിണറായി സർക്കാർ വീണ്ടും രണ്ടാം നൂറ് ദിന പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍ 19 വരെ പ്രഖ്യാപിച്ച ഒന്നാം കര്‍മപദ്ധതിയിൽ നിന്ന് പല പദ്ധതികളും സർക്കാർ മുക്കിയെന്നാണ് നിലവിലെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കെ ഫോൺ പദ്ധതി അടക്കം മറ്റു പല പ്രധാനപ്പെട്ട വാഗ്ധാനങ്ങളും സൗകര്യപൂർവ്വം മറന്നു കളയാനുള്ള ശ്രമമാണ് നടക്കുന്നത്.
Also Read:വീട് അടിച്ച് തകർത്ത് വീട്ടുകാരെ പുറത്താക്കി അയൽവാസിയുടെ ആക്രമം: രോഗിയായ മാതാവുമായി കുടുംബം തെരുവിൽ
സംസ്ഥാന സർക്കാർ വലിയ തോതിൽ കൊണ്ടാടിയ പദ്ധതിയായിരുന്നു കെ ഫോൺ. നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. 2019ല്‍ കരാര്‍ ഒപ്പിട്ട 1000 കോടി മൂലധന ചെലവു വരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇന്നിപ്പോൾ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കു പോലും സൗജന്യ ഇന്റര്‍നെറ്റ് നൽകാന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല.
മറ്റൊരു വലിയ പ്രഖ്യാപനമായിരുന്നു പരമാവധി നിയമനങ്ങള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ തന്നെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച പ്രഖ്യാപനവും ഇതായിരുന്നു. എന്നാല്‍, രണ്ടാം നൂറുദിന കര്‍മ പരിപാടിയില്‍ പിഎസ്‌സി എന്നൊരു വാക്ക് പോലും സർക്കാർ ഉച്ചരിച്ചിട്ടില്ല. ഇന്നും അതും കാത്ത് കഴിയുന്ന എത്ര വിദ്യാർത്ഥികളെയാണ് ഈ ഭരണകൂടം ഇത്രയും ഭംഗിയായി പറ്റിച്ചുകൊണ്ടിരിക്കുന്നത്.
തീർന്നില്ല, കൊവിഡ് മൂലം തൊഴിലവസരങ്ങള്‍ ഇല്ലാതായവര്‍ക്ക് വീണ്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ജോലി നഷ്ടമായി നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം, കൊവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയ എല്ലാ പ്രവാസികള്‍ക്കും അയ്യായിരം രൂപ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം തന്നെ ഇപ്പോൾ ചവറ്റു കുട്ടയിലാണ്. ഇങ്ങനെ ഒട്ടനേകം പദ്ധതികളാണ് ഇപ്പോഴും മുടങ്ങി കിടക്കുന്നത്. അതിനു മുൻപ് തിരക്കിട്ട് എന്തിനായിരുന്നു ഈ രണ്ടാം നൂറ് ദിന പദ്ധതിയുടെ പ്രഖ്യാപനം.
-സാൻ
Post Your Comments