
ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താന, ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. സിനിമ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന്റെ തെളിവുകള്‍ തസ്ലീമയുടെ ഫോണില്‍ നിന്നു ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌ലീമയെ വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസില്‍ പോലീസ് പിടികൂടുന്നത്. ഷൈന്‍ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുടെ പേര് തസ്ലീമ വെളിപ്പെടുത്തിയിരുന്നു. തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.
മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് തസ്‌ലീമയെ പിടികൂടിയത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, തെളിവ് ശേഖരണം പൂര്‍ത്തിയായതിനു ശേഷം തസ്‌ലീമ സുല്‍ത്താനയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments