
കൊച്ചി: സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ട് കേരള ഹൈക്കോടതി മുന്‍ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മിര്‍ഷാദ് എന്‍, വടകര സ്വദേശി മുഹമ്മദ് ഷര്‍ജില്‍ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയര്‍ ട്രേഡിങ് എന്ന പേരില്‍ പ്രതികള്‍ ജസ്റ്റീസ് ശശിധരന്‍ നമ്പ്യാരില്‍ നിന്ന് തട്ടിയെടുത്തത്.
വന്‍തുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുളള സൈബര്‍ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാര്‍. ഇവര്‍ക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.
Post Your Comments