തിരുവനന്തപുരം: നിയമസഭയിൽ വച്ച് ഗോ ബാക്ക് വിളിച്ച പ്രതിപക്ഷ നേതാക്കളെ വിരല്‍ ചൂണ്ടിക്കൊണ്ട് നിശബ്ദരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത് മുതല്‍ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് ഗവർണർ തിരിച്ചും പ്രതികരിച്ചത്.
അതേസമയം, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്നും ഇതല്ല ശരിയായ സമയയമെന്നും പ്രതിപക്ഷത്തോട് പറഞ്ഞു. വിരല്‍ ചൂണ്ടിയായിരുന്നു ഗവര്‍ണര്‍ സംസാരിച്ചത്. ഇതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി.
സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഗവർണർക്കെതിരെ ശബ്ദമുയർത്തി. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഗവര്‍ണര്‍ കുറെ ദിവസങ്ങളായി സംഘപരിവാറിന്റെ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Post Your Comments