
ചെന്നൈ : എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം എമ്പുരാൻ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ 236.25 കോടിയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 88.25 കോടിയാണ് മോഹൻലാൽ പടത്തിന്റെ നെറ്റ് കളക്ഷൻ. 133 കോടിയാണ് ഓവർസീസിൽ നിന്നും നേടിയത്.
ഇന്ത്യ ഗ്രോസ് 103.25 കോടിയും എമ്പുരാൻ നേടിയിട്ടുണ്ട്. ഇത് പ്രകാരം മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സിനെ മറികടക്കാൻ നാല് കോടി രൂപയാണ്. 239.6 കോടി ആയിരുന്നു മഞ്ഞുമ്മലിന്റെ ആഗോള ലൈഫ് ടൈം കളക്ഷൻ.
Post Your Comments