പഞ്ചാബ്: വാഹനാപകടത്തിൽ കൊല്ലപ്പെട്ട നടനും ആക്ടിവിസ്റ്റുമായ ദീപ സിദ്ധുവിന്റെ കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പോലീസ്. അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും, അശ്രദ്ധയോടെ വാഹനം നിർത്തിയിട്ടതിന് ട്രക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read:ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടറിന്‍റെ ഉപയോഗങ്ങള്‍
ഡല്‍ഹിയില്‍നിന്ന് ഭട്ടിന്‍ഡയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അപകടം സംഭവിച്ചത്. ഹരിയാനയിലെ സോനിപത്തില്‍ എക്സ്പ്രസ് വേയില്‍ വച്ചായിരുന്നു സംഭവം. കാറിൽ സിദ്ധുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, അപകടത്തിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും കാണിച്ച് സിദ്ധുവിന്റെ സഹോദരൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദീപ് സിദ്ദുവിന് വധഭീഷണി ഉണ്ടായിരുന്നതായും അജ്ഞാത ഫോണ്‍നമ്പരില്‍ നിന്നാണ് സഹോദരന്‍ മരിച്ച വിവരം താന്‍ അറിഞ്ഞതെന്നും സഹോദരൻ മൊഴി ലൽകിയിട്ടുണ്ട്.
Post Your Comments