KeralaNattuvarthaLatest NewsNewsIndia

‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി

ബെംഗളൂരു: പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ തുണി വിരിച്ച് കിടന്നുറങ്ങി. കര്‍ണാടക ബിജെപി നേതാവായ കെ എസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എത്തിയവരാണ് കിടന്നുറങ്ങിപ്പോയത്.

Also Read:ഗവർണറുടെ മതവിധി മുസ്ലീങ്ങൾക്ക് ആവശ്യമില്ല: ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് കേരള ജംഇയ്യത്തുൽ ഉലമ

വിവാദ വിഷയത്തിൽ മന്ത്രിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും, മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരക്കാർ രാജ്യസഭയിൽ എത്തിയത്. തുടർന്ന് നേരം ഇരുട്ടിയപ്പോഴും പ്രതിഷേധക്കാര്‍ സഭയില്‍ നിന്നു പുറത്തു പോയില്ല. രാത്രി സഭയുടെ അകത്തു തുണി വിരിച്ച്‌ നിലത്ത് കിടന്നുറങ്ങുകയായിരുന്നു.

ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താന്‍ സാധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഇപ്പോഴല്ല ഭാവിയില്‍’ എന്ന് കെ എസ് ഈശ്വരപ്പ മറുപടി നൽകിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതേസമയം, പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നാണ് തന്റെ പരാമർശത്തെ വിവാദമാക്കുന്നവർക്ക് അദ്ദേഹം നൽകിയ മറുപടി. എന്ത് തന്നെയായാലും താന്‍ രാജിവെയ്ക്കില്ലെന്നും അവർ സമരം തുടരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button