PalakkadKeralaNattuvarthaLatest NewsNewsIndia

ആ ഫോൺ ഇല്ലായിരുന്നെങ്കിൽ ബാബു എന്ത് ചെയ്തേനെ? മലയിൽ കുങ്ങിയത് എങ്ങനെ ലോകത്തെ അറിയിച്ചേനെ? സാങ്കേതിക വിദ്യയുടെ നേട്ടം

മൊബൈൽ ഫോണുകൾ കൊണ്ട് ഉപകാരങ്ങളുമുണ്ട് അതുപോലെ ഉപദ്രവങ്ങളുമുണ്ട്. എന്നാൽ ഉപകാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുക എന്നുള്ളത്. പ്രളയകാലത്ത് പോലും ഫോണിന്റെ അത്തരത്തിലുള്ള സാധ്യതകളെ നമ്മൾ മനസ്സിലാക്കിയതാണ്. അന്ന് രക്ഷപ്രവർത്തനങ്ങൾ മുഴുവൻ സാധ്യമായതും ആളുകളെ കണ്ടെത്താൻ സഹായിച്ചതും ഇതേ സെൽ ഫോണുകളാണ്. ചെറായി മലയിൽ കുടുങ്ങിയ ബാബുവിന്റെ കാര്യത്തിലും രക്ഷയായത് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ആണ്. താൻ ഒരു മലയിടുക്കിൽ കുടുങ്ങിയെന്ന് കൂട്ടുകാരെ അറിയിക്കാൻ ബാബുവിനെ സഹായിച്ചത് തന്റെ മൊബൈൽ ഫോൺ ആണ്.

Also Read:ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം

മൊബൈൽ എങ്ങനെ എന്തിന് എപ്പോൾ ഉപയോഗിക്കണം എന്നതിന്റെ കൃത്യമായ വിവരങ്ങളാണ് ഈ വാർത്ത നമുക്ക് കാണിച്ച് തരുന്നത്. പതിവ് ജീവിതത്തിൽ നമുക്കും അപകടങ്ങൾ ഉണ്ടാകുമ്പോൾ അത് മറ്റുള്ളവരെ അറിയിക്കാൻ സഹായിക്കുന്നത് മൊബൈൽ ഫോണിന്റെ ഒരു നല്ല വശമാണ്. മൊബൈൽ ഇല്ലായിരുന്നെങ്കിൽ ബാബു എപ്പോഴേ മരിച്ചു പോയേനെ, അയാളെക്കുറിച്ച് ഒരു വിവരവും ചുറ്റുമുള്ളവരും കുടുംബവും അറിയാതെ പോയേനെ.

ആവശ്യമുള്ള രീതിയിൽ ഉപയോഗിച്ചാൽ മൊബൈൽ ഫോൺ ഒരു വലിയ സാധ്യതയാണ് നമുക്ക് സമ്മാനിക്കുന്നത്. സൈബർ ക്രൈമുകളും മറ്റും മാറ്റി നിർത്തിയാൽ കോവിഡ് കാലഘട്ടം പോലും മനുഷ്യൻ അതിജീവിച്ചത് സെൽ ഫോൺ വഴിയാണ്. പ്രളയകാലങ്ങളിൽ ഒറ്റപ്പെട്ട കുടുംബങ്ങളും ആളുകളും പോലും പരസ്പരം ബന്ധപ്പെട്ടത്, രക്ഷാ സഹായം ചോദിച്ചത്. കുറ്റങ്ങളിലേക്ക് മാത്രം സെൽ ഫോണുകൾ മാറാതിരിക്കട്ടെ, അവയുടെ പുതിയ സാധ്യതകൾ നമുക്ക് കൂടുതൽ ഉപകാരപ്രദമാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button