ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

ഇ.​എം.​എ​സ് സർക്കാരാണ് കേ​ര​ള​ത്തെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം നൽകിയത്: മുഖ്യമന്ത്രി

കേ​ര​ള​ത്തെ ലോ​ക​ത്തിെന്‍റ മു​ന്നി​ല്‍ ഒ​രു മാ​തൃ​ക​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​വു​ന്ന സു​സ്​​ഥി​ര വി​ക​സ​ന​ത്തി​ല​ടി​സ്​​ഥാ​ന​പ്പെ​ട്ട സ​മൂ​ഹ​മാ​യി പ​രി​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യേ​കും

തിരുവനന്തപുരം: ഇ.​എം.​എ​സ് സർക്കാരാണ് കേ​ര​ള​ത്തെ അടിമുടി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവിയോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിലാണ് പ്രസ്താവന. കേ​ര​ള പി​റ​വി​ക്കു​ശേ​ഷം വ​ന്ന ആ​ദ്യ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​‍ന്റെ ഭാ​വി ഭാ​ഗ​ധേ​യം നി​ര്‍​ണ​യി​ക്കുന്ന തരത്തി​ല്‍ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ അ​ഴി​ച്ചു​പ​ണി​യു​ന്ന അ​ടി​സ്​​ഥാ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തി​യ​തെന്ന് മുഖ്യമന്ത്രി കുറിച്ചു.

Also Read:വിശ്വാസിയാണോ? അതേ, ഇന്ന് രാവിലെയും കൂടി അമ്പലത്തില്‍ പോയതേയുള്ളൂ, അടുത്ത വര്‍ഷം ശബരിമലയില്‍ പോകണമെന്നാണ് ആഗ്രഹം

‘ഭൂ​പ​രി​ഷ്ക​ര​ണ​മ​ട​ക്കം വി​വി​ധ​ങ്ങ​ളാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ കേ​ര​ള​ത്തെ പു​രോ​ഗ​മ​ന​പ​ര​മാ​യി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ ഇ.​എം.​എ​സി​‍ന്റെ നേ​തൃ​ത്വ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സം സാ​ര്‍​വ​ത്രി​ക​മാ​ക്കാ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു ആ​ധു​നി​ക സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു’, മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

കേ​ര​ള പി​റ​വി​ക്കു​ശേ​ഷം വ​ന്ന ആ​ദ്യ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​‍ന്റെ ഭാ​വി ഭാ​ഗ​ധേ​യം നി​ര്‍​ണ​യി​ക്കുന്ന വി​ധ​ത്തി​ല്‍ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ അ​ഴി​ച്ചു​പ​ണി​യു​ന്ന അ​ടി​സ്​​ഥാ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഭൂ​പ​രി​ഷ്ക​ര​ണ​മ​ട​ക്കം വി​വി​ധ​ങ്ങ​ളാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ കേ​ര​ള​ത്തെ പു​രോ​ഗ​മ​ന​പ​ര​മാ​യി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക്​ ഇ.​എം.​എ​സി​‍ന്റെ നേ​തൃ​ത്വ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സം സാ​ര്‍​വ​ത്രി​ക​മാ​ക്കാ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു ആ​ധു​നി​ക സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു.

2021 ല്‍ ​അ​ധി​കാ​ര​ത്തു​ട​ര്‍​ച്ച നേ​ടി​യെ​ത്തി​യ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ നേ​ട്ട​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. അ​തി​നു സ​ഹാ​യ​ക​മാ​യ ര​ണ്ടു സ​വി​ശേ​ഷ മു​ന്‍​കൈ​ക​ള്‍ ഈ ​കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ആ​ദ്യ​ത്തേ​ത്, വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു​കൊ​ണ്ട് ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ വീ​ണ്ടും ക്ലാ​സ്​ മു​റി​ക​ളി​ലൂ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ്. ര​ണ്ടാ​മ​ത്തേ​ത്, കെ.​എ.​എ​സ്​ ന​ട​പ്പാ​ക്കി കേ​ര​ള​ത്തി​ലെ പൊ​തു​സേ​വ​ന മേ​ഖ​ല​യെ ആ​കെ ന​വീ​ക​രി​ക്ക​ലും. ഇ​ന്ന് കെ.​എ.​എ​സി​‍ന്റെ ആ​ദ്യ​ത്തെ ബാ​ച്ചി​നു നി​യ​മ​ന ശി​പാ​ര്‍​ശ ന​ല്‍​കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലേ​ക്ക് ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​യും മി​ടു​ക്കും ഉ​ള്ള​വ​രെ ആ​ക​ര്‍​ഷി​ച്ച്‌​ സര്‍വീസിന്റെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നാ​ണു നാം ​ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പൊ​തു​സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്കും ക​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​നും നാം ​തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ഇ​തി​നൊ​പ്പം വി​ക​സ​ന-​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വി​രാ​മം തു​ട​രു​ക​യാ​ണ്​ ഈ ​സ​ര്‍​ക്കാ​ര്‍. കേ​ര​ള​ത്തി​‍ന്റെ വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ക​ട്ടെ 50 കോ​ടി​യി​ല​ധി​കം നി​ക്ഷേ​പ​മു​ള്ള സം​രം​ഭ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള​ട​ങ്ങി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ ഏ​ഴു ദി​വ​സ​ത്തി​ന​കം കോം​പൊ​സി​റ്റ് ലൈ​സ​ന്‍​സ്​ ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട നി​യ​മ​ഭേ​ദ​ഗ​തി ന​ട​ത്തി​യി​ട്ടു​മു​ണ്ട്.

ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം 3,220 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. 4,299 പു​തി​യ എം.​എ​സ്.​എം.​ഇ യൂ​നി​റ്റു​ക​ളാ​ണ് ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 17,448 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ല്‍ പു​തു​താ​യി സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടു.

20 ല​ക്ഷം തൊ​ഴി​ലു​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നും അ​വ ക​ര​സ്​​ഥ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ശേ​ഷി​വി​ക​സ​നം ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള പ​ദ്ധ​തി കെ-​ഡി​സ്​​കി​ലൂ​ടെ ആ​വി​ഷ്​​ക​രി​ക്കു​ന്ന​തിെന്‍റ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്.

ബ​ദ​ല്‍ ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യാ​ണ്, കേ​ര​ളം വി​വി​ധ വി​ക​സ​ന സൂ​ചി​ക​ക​ളി​ല്‍ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​നു​ക​ളെ പൗ​രാ​വ​കാ​ശം എ​ന്ന നി​ല​യി​ല്‍ ഊട്ടി​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. ജ​ന​ക്ഷേ​മം മു​ന്‍​നി​ര്‍​ത്തി​യു​ള്ള ഈ ​ബ​ദ​ല്‍ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് ലൈ​ഫ്, ആ​ര്‍​ദ്രം എ​ന്നീ മി​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലൂ​ടെ ന​ല്‍​കു​ന്ന സ​ഹാ​യ​ങ്ങ​ളി​ലും വ്യ​ക്​​ത​മാ​ണ്.

അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് 60,000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു നാം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ-​റെ​യി​ല്‍ പോ​ലെ ഭാ​വി​ക്കു​ത​കു​ന്ന ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടി ഉ​റ​പ്പു​വ​രു​ത്തി കേ​ര​ള​ത്തെ വി​ക​സി​ത രാ​ജ്യ​ങ്ങ​ള്‍​ക്കു സ​മാ​ന​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ന​വ​കേ​ര​ളം എ​ന്ന​ത് എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​തും ദു​ര​ന്ത​ങ്ങ​ള്‍​ക്കോ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കോ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​യ ഒ​രു ആ​ധു​നി​ക സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ല്‍​പ​മാ​ണ്. അ​തിെന്‍റ കേ​ന്ദ്ര​ത്തി​ലു​ള്ള​ത് ഓ​രോ കേ​ര​ളീ​യ​നു​മാ​ണ്. കേ​ര​ള​ത്തെ ലോ​ക​ത്തിെന്‍റ മു​ന്നി​ല്‍ ഒ​രു മാ​തൃ​ക​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​വു​ന്ന സു​സ്​​ഥി​ര വി​ക​സ​ന​ത്തി​ല​ടി​സ്​​ഥാ​ന​പ്പെ​ട്ട സ​മൂ​ഹ​മാ​യി പ​രി​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കു പൂ​ര്‍​ണ​പി​ന്തു​ണ​യേ​കും എ​ന്ന പ്ര​തി​ജ്ഞ​യെ​ടു​ത്ത്, ന​മു​ക്കീ കേ​ര​ള​പ്പി​റ​വി ദി​നം അ​ര്‍​ഥ​വ​ത്താ​ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button