KeralaNews

കൊല്ലം ചടയമംഗലത്ത് നിന്നും എക്സൈസ് പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കൾ : പ്രതി പിടിയിൽ

പിടികൂടിയ ലഹരി വസ്തുക്കളുടെ വിപണിവില ഏകദേശം 10 ലക്ഷം രൂപയാണ്

കൊല്ലം : ചടയമംഗലത്ത് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ-കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലായിരുന്നു പരിശോധ. പിടികൂടിയ ലഹരി വസ്തുക്കളുടെ വിപണിവില ഏകദേശം 10 ലക്ഷം രൂപയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button