
കല്‍പ്പറ്റ : കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍. പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹർജിയില്‍ പറയുന്നു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്. ഹർജി മെയ് 27ന് വീണ്ടും പരിഗണിക്കും. പെണ്‍സുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ പോലീസ് കണ്ടെത്തി കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഗോകുല്‍ ജീവനൊടുക്കിയത്. മാര്‍ച്ച് 31ന് വൈകിട്ടോടെ കാണാതായ ഇരുവരെയും പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇവരെ കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയും ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. അതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പോലീസുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments